---
title: " പാൽവിതരണ വാഹനത്തിന്റെ ഡോർ തനിയെ തുറന്നു ;  റോഡിൽ തെറിച്ചു വീണ തൊഴിലാളി മരിച്ചു"
english_title: "Milk delivery vehicle door opens on its own; worker falls on road, dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335923/milk-delivery-vehicle-door-opens-on-its-own-worker-falls-on-road-dies"
published_at: "2026-01-12T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69649b23abde6_ikdlm.jpg"
keywords: []
---

#  പാൽവിതരണ വാഹനത്തിന്റെ ഡോർ തനിയെ തുറന്നു ;  റോഡിൽ തെറിച്ചു വീണ തൊഴിലാളി മരിച്ചു

> **Lead Summary:** അമ്പലപ്പുഴ : മിൽമ പാൽവിതരണ വാഹനം കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് ഡോർ തുറന്നു റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേൽപ്പാലത്തിലായിരുന്നു അപകടം. അമ്പലപ്പുഴ വടക്ക് 17 ആം വാർഡിൽ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകൻ ഉഷസ് ആണ് മരിച്ചത്.

## Article Content

അമ്പലപ്പുഴ : മിൽമ പാൽവിതരണ വാഹനം കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് ഡോർ തുറന്നു റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേൽപ്പാലത്തിലായിരുന്നു അപകടം. അമ്പലപ്പുഴ വടക്ക് 17 ആം വാർഡിൽ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകൻ ഉഷസ് ആണ് മരിച്ചത്.

തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335923/milk-delivery-vehicle-door-opens-on-its-own-worker-falls-on-road-dies)