---
title: "പിറവത്തുനിന്ന്‌  ലഹരിവിരുദ്ധ സൈക്കിൾറാലി  ഇന്ന്‌ ആരംഭിക്കും"
english_title: "Anti-drug cycle rally to begin from Piravam today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335914/anti-drug-cycle-rally-to-begin-from-piravam-today"
published_at: "2026-01-12T11:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69649265c3457_rdtyh.jpg"
keywords: []
---

# പിറവത്തുനിന്ന്‌  ലഹരിവിരുദ്ധ സൈക്കിൾറാലി  ഇന്ന്‌ ആരംഭിക്കും

> **Lead Summary:** പിറവം : ലഹരിവിരുദ്ധസന്ദേശം ജില്ലയിലെ സ്കൂൾ-കലാലയ വിദ്യാർഥികളിൽ പ്രചരിപ്പിക്കുന്നതിനായി പിറവം ബിപിസി കോളേജും എക്സൈസ് വകുപ്പും ജില്ലാവിമുക്തി ക്ലബ്ബുമായി ചേർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൈക്കിൾറാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

## Article Content

പിറവം : ലഹരിവിരുദ്ധസന്ദേശം ജില്ലയിലെ സ്കൂൾ-കലാലയ വിദ്യാർഥികളിൽ പ്രചരിപ്പിക്കുന്നതിനായി പിറവം ബിപിസി കോളേജും എക്സൈസ് വകുപ്പും ജില്ലാവിമുക്തി ക്ലബ്ബുമായി ചേർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൈക്കിൾറാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോളേജിലെ പഠന-പഠനേതര നിലവാരം കാത്തുസൂക്ഷിക്കുന്ന ഐക്യുഎസി (ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ), കോളേജ് യൂണിയൻ, എൻഎസ്എസ്, ആന്റി നാർക്കോട്ടിക് സെൽ,പ്രമോഷൻ ക്ലബ്, നേച്വർ ക്ലബ്, സൈക്കിൾ ക്ലബ് എന്നിവചേർന്നാണ് റാലിക്ക് നേതൃത്വം നൽകുന്നത്. കോളേജിൽനിന്ന്‌ തിങ്കൾ രാവിലെ 10ന് നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ്കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യദിനം വൈകിട്ട് ഭൂതത്താൻകെട്ടിൽ സമാപിക്കും.

രണ്ടാംദിവസം മടക്കയാത്രയിൽ കോതമംഗലം, മൂവാറ്റുപുഴ, മണ്ണത്തൂർ, തിരുമാറാടി, നാമക്കുഴി എന്നിവിടങ്ങളിലെ സ്കൂളുകളുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ നടത്തും. ചൊവ്വ വൈകിട്ട് നാലിന്‌ പിറവത്ത് സമാപിക്കും. റാലിക്ക് നഗരസഭ സ്വീകരണം നൽകും. വാർത്താസമ്മേളനത്തിൽ കോ–ഓർഡിനേറ്റർ ഡോ. ബിന്ദു എബ്രഹാം, തർത്തിയോസ് പോൾ, ഫ്രംസി മാത്യു, അമൽ സരോജ്, സി ടി അഭിനന്ദ്, സ്വാഗത് സന്തോഷ്, എസ് കൃഷ്ണകാന്ത്, ഐശ്വര്യ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335914/anti-drug-cycle-rally-to-begin-from-piravam-today)