---
title: "പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി"
english_title: "The woman committed suicide after killing her ten-month-old baby."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335681/the-woman-committed-suicide-after-killing-her-ten-month-old-baby"
published_at: "2026-01-10T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696206944d465_1000454424.png"
keywords: []
---

# പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി

> **Lead Summary:** തെലങ്കാന മീർപേട്ടിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി.

## Article Content

തെലങ്കാന മീർപേട്ടിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി.

സുഷമ (27) ആണ് തൻ്റെ മകൻ യശവർധൻ റെഡ്ഡിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദിലാണ് ദാരുണമായ സംഭവം. ചാർട്ടേഡ് അക്കൗണ്ടൻ്റായ യശ്വന്ത് റെഡ്ഡിയെ നാല് വർഷം മുൻപാണ് സുഷമയെ വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യശ്വന്ത് റെഡ്ഡിയും സുഷമയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഷോപ്പിംഗിനായി പോകുന്നുവെന്ന് പറഞ്ഞ് സുഷമ തന്റെ വീട്ടിലേക്ക് പോകുകയും അവിടെ വെച്ച് കുഞ്ഞിന് വിഷം കൊടുത്ത് കൊല്ലുകയും പിന്നീട് സ്വയം ആത്മഹത്യ ചെയ്യുകയുമായിരുന്നു.

യശ്വന്ത് റെഡ്ഡിയാണ് മരിച്ചു കിടക്കുന്ന മകനെയും കുഞ്ഞിനെയും കണ്ട് പൊലീസിൽ വിവരമറിയിക്കുന്നത്. മകളും കൊച്ചുമകനും മരിച്ച് കിടക്കുന്നത് കണ്ട് അമ്മ ലളിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335681/the-woman-committed-suicide-after-killing-her-ten-month-old-baby)