---
title: "കുമ്പളങ്ങി പാലത്തിനുസമീപമുള്ള പാർക്കിൽ തീപിടിത്തം"
english_title: "Fire breaks out in park near Kumbalangi bridge."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335668/fire-breaks-out-in-park-near-kumbalangi-bridge"
published_at: "2026-01-10T12:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961f6d7d83b0_1000454282.png"
keywords: []
---

# കുമ്പളങ്ങി പാലത്തിനുസമീപമുള്ള പാർക്കിൽ തീപിടിത്തം

> **Lead Summary:** പള്ളുരുത്തി : കുമ്പളങ്ങി പാലത്തിനുസമീപമുള്ള പാർക്കിൽ ചവർകൂനയ്ക്ക് തീപിടിച്ചു. വെള്ളി വൈകിട്ട് 4.30 ഓടെ പാർക്കിൻ്റെ സ്റ്റേജിനടുത്ത് റോഡിനോടുചേർന്ന ഭാഗത്താണ് തീ പടർന്നത്.

## Article Content

പള്ളുരുത്തി : കുമ്പളങ്ങി പാലത്തിനുസമീപമുള്ള പാർക്കിൽ ചവർകൂനയ്ക്ക് തീപിടിച്ചു. വെള്ളി വൈകിട്ട് 4.30 ഓടെ പാർക്കിൻ്റെ സ്റ്റേജിനടുത്ത് റോഡിനോടുചേർന്ന ഭാഗത്താണ് തീ പടർന്നത്.

വർഷങ്ങളായി ശുചീകരണം നടക്കാത്ത അവസ്ഥയിലാണ് പാർക്കും പരിസരവും. തീപിടിച്ചതിനെ തുടർന്ന് കാറ്റിൽ പരിസരമാകെ പുകനിറഞ്ഞു. റോഡിൽ വാഹനങ്ങൾക്ക് പരസ്പ്‌പരം കാണാനാകാതെ ഗതാഗതം സ്‌തംഭിച്ചു. മട്ടാഞ്ചേരി അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335668/fire-breaks-out-in-park-near-kumbalangi-bridge)