---
title: "ആശങ്ക ജനിപ്പിക്കുംവിധം ലഹരിക്കടത്ത് ; വിൽപ്പനയും വ്യാപകം , പെൺവാണിഭത്തിന് പിന്നിൽ മലയാളി ക്രിമിനൽസംഘം"
english_title: "Drug trafficking is a cause for concern; sales are also widespread, and a Malayali criminal gang is behind the prostitution trade."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335666/drug-trafficking-is-a-cause-for-concern-sales-are-also-widespread-and-a-malayali-criminal-gang-is-behind-the-prostitution-trade"
published_at: "2026-01-10T12:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961f58e28324_1000454267.png"
keywords: []
---

# ആശങ്ക ജനിപ്പിക്കുംവിധം ലഹരിക്കടത്ത് ; വിൽപ്പനയും വ്യാപകം , പെൺവാണിഭത്തിന് പിന്നിൽ മലയാളി ക്രിമിനൽസംഘം

> **Lead Summary:** പെരുമ്പാവൂർ : പെരുമ്പാവൂരിൽ ആശങ്ക ജനിപ്പിക്കുംവിധം ലഹരിക്കടത്തും വിൽപ്പനയും വ്യാപകം.

## Article Content

പെരുമ്പാവൂർ : പെരുമ്പാവൂരിൽ ആശങ്ക ജനിപ്പിക്കുംവിധം ലഹരിക്കടത്തും വിൽപ്പനയും വ്യാപകം.

ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നത്. പെൺവാണിഭത്തിനും ലഹരികടത്തിനും പിന്നിൽ മലയാളി ക്രിമിനൽസംഘങ്ങളാണെന്ന ആരോപണമുണ്ട്. മയക്കുമരുന്നിൻ്റെ മൊത്തവ്യാപാരികൾ അധികം പിടിയിലാകാറില്ല. ചില്ലറവിൽപ്പനക്കാർ പിടിയിലാകുന്പോൾ ജാമ്യത്തിലെടുക്കുന്നതും കേസ് നടത്തുന്നതും മൊത്തവ്യാപാരികളാണ്.

കണ്ണന്തറയിലെ ഭായി കോളനിയിൽ ഒഡിഷ, അസം, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന സംഘംതന്നെയുണ്ട്. ഇവർ ചെറുകിടവിൽപ്പനയ്ക്കായി രംഗത്തുവരാറില്ല.

ലഹരിവിൽപ്പനക്കാരെ കണ്ടെത്തുന്നതിനായി പൊലീസും എക്സൈസും എല്ലാദിവസവും രാവിലെ അഞ്ചുമുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ലക്കി ജങ്ഷൻ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. അടുത്തിടെ കണ്ടന്തറ ഭായി കോളനിയിൽനിന്ന് പലചരക്കുവ്യാപാരിയായ മധ്യവയസ്ക്‌കയെ പിടികൂടി കേസെടുത്തെങ്കിലും ലഹരിവിൽപ്പനക്കാർ പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഇവിഎം റോഡ്, പാത്തിപ്പാലം യാത്രിനിവാസ് കോംപ്ലക്‌സ്, ഔഷധി ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളി രാവിലെ നടത്തിയ പരിശോധനയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനുസമീപം പെട്രോൾ പമ്പിന് പിന്നിലായി കാടുപിടിച്ചുകിടക്കുന്ന പറമ്പിൽനിന്ന് ലഹരിയുമായി ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335666/drug-trafficking-is-a-cause-for-concern-sales-are-also-widespread-and-a-malayali-criminal-gang-is-behind-the-prostitution-trade)