---
title: "വിവാഹോലചന നടത്താത്തിൻ്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു"
english_title: "Son kills father by hitting him on the head for not performing marriage vows."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335656/son-kills-father-by-hitting-him-on-the-head-for-not-performing-marriage-vows"
published_at: "2026-01-10T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961ec5d1f8ce_1000406193.png"
keywords: []
---

# വിവാഹോലചന നടത്താത്തിൻ്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

> **Lead Summary:** ബംഗളൂരു: വിവാഹോലചന നടത്താത്തിൻ്റെ പേരിൽകർണാടകത്തിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.

## Article Content

ബംഗളൂരു: വിവാഹോലചന നടത്താത്തിൻ്റെ പേരിൽകർണാടകത്തിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.

ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ നിംഗരാജ കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ 36കാരനായ മകൻ കമ്പികൊണ്ട് അടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവാഹലോചന നടത്താത്തിൻ്റെ പേരിൽ തൊഴിൽ രഹിതനായ നിംഗരാജയും അച്ഛനും വഴക്കിടുന്നത് പതിവായിരുന്നു. നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335656/son-kills-father-by-hitting-him-on-the-head-for-not-performing-marriage-vows)