---
title: "ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി ; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Car crashes into bus stand; injured admitted to hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335647/car-crashes-into-bus-stand-injured-admitted-to-hospital"
published_at: "2026-01-10T10:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961e16642e81_1000454180.png"
keywords: []
---

# ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി ; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** കൂത്താട്ടുകുളം : പാലാ റോഡിൽ മാരുതി ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി. രാവിലെ 9.30ന് പാലായിൽനിന്ന് കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കൂത്താട്ടുകുളം : പാലാ റോഡിൽ മാരുതി ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി. രാവിലെ 9.30ന് പാലായിൽനിന്ന് കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

തൂത്തുക്കുടി സ്വദേശികളായ എട്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എറണാകുളത്തെ സ്വകാര്യ പാർക്കിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു.

യാത്രക്കാരെ നിസാരപരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്. കാത്തിരിപ്പുകേന്ദ്രം പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335647/car-crashes-into-bus-stand-injured-admitted-to-hospital)