---
title: "അന്ധവിശ്വാസം നിരപരാധിയുടെ ജീവനെടുത്തു ; കുട്ടിയുടെ അസുഖത്തിന് കാരണക്കാരി അയൽക്കാരിയെന്ന് ആരോപിച്ച് യുവതിയെ തല്ലിക്കൊന്നു"
english_title: "Superstition took the life of an innocent person; Woman beaten to death after accusing neighbor of causing child's illness"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335535/superstition-took-the-life-of-an-innocent-person-woman-beaten-to-death-after-accusing-neighbor-of-causing-childs-illness"
published_at: "2026-01-09T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960c9b1d02ce_Untitled-1.jpg"
keywords: []
---

# അന്ധവിശ്വാസം നിരപരാധിയുടെ ജീവനെടുത്തു ; കുട്ടിയുടെ അസുഖത്തിന് കാരണക്കാരി അയൽക്കാരിയെന്ന് ആരോപിച്ച് യുവതിയെ തല്ലിക്കൊന്നു

> **Lead Summary:** നവാ‍ഡ : അന്ധവിശ്വാസം ഒരു നിരപരാധിയുടെ കൂടി ജീവനെടുത്തു. കുട്ടിയുടെ അസുഖത്തിന് കാരണക്കാരി അയൽക്കാരിയെന്ന് ആരോപിച്ച് ബീഹാറിൽ യുവതിയെ തല്ലിക്കൊന്നു.

## Article Content

നവാ‍ഡ : അന്ധവിശ്വാസം ഒരു നിരപരാധിയുടെ കൂടി ജീവനെടുത്തു. കുട്ടിയുടെ അസുഖത്തിന് കാരണക്കാരി അയൽക്കാരിയെന്ന് ആരോപിച്ച് ബീഹാറിൽ യുവതിയെ തല്ലിക്കൊന്നു.

നാല് കുട്ടികളുടെ അമ്മയായ കിരണ്‍ ദേവിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അയൽവാസിയായ കുട്ടി രോഗബാധിതയായതിന് കിരൺ ദേവിയെ അയൽവാസികൾ കുറ്റപ്പെടുത്തുകയും അവർ മന്ത്രവാദം നടത്തിയെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

അയല്‍ക്കാരായ മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നത്രു ചൗധരി, ശോഭാ ദേവി എന്നിവർ ഇഷ്ടികയും കല്ലും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് കിരൺ ദേവിയെ ക്രൂരമായി മർദ്ദിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആക്രമണത്തിനിടെ കിരൺ ദേവിയുടെ രണ്ട് നാത്തൂന്‍മാര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴി മധ്യേ മരിച്ചു. രണ്ട് കുടുംബങ്ങൾക്കുമിടെയില്‍ തർക്കം നില നിന്നിരുന്നുവെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും നവാഡ രാജൗലി സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335535/superstition-took-the-life-of-an-innocent-person-woman-beaten-to-death-after-accusing-neighbor-of-causing-childs-illness)