---
title: "വാർദ്ധ്യകത്തിൻ്റെ ഏകാന്തതയിലും ഒറ്റപ്പെടുത്തലിലും സാന്ത്വനം ;  പിറവത്ത് 'അമ്മയോടൊപ്പം' പരിപാടി സംഘടിപ്പിച്ചു "
english_title: "Comfort in the loneliness and isolation of old age; 'With Mother' program organized in Piravam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335528/comfort-in-the-loneliness-and-isolation-of-old-age-with-mother-program-organized-in-piravam"
published_at: "2026-01-09T14:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960c41cd3333_szwse.jpg"
keywords: []
---

# വാർദ്ധ്യകത്തിൻ്റെ ഏകാന്തതയിലും ഒറ്റപ്പെടുത്തലിലും സാന്ത്വനം ;  പിറവത്ത് 'അമ്മയോടൊപ്പം' പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** പിറവം : രാജീവ് ഗാന്ധി കൾചറൽ ഫോറം പിറവത്ത് സംഘടിപ്പിച്ച 'അമ്മയോടൊപ്പം' പരിപാടി ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം : രാജീവ് ഗാന്ധി കൾചറൽ ഫോറം പിറവത്ത് സംഘടിപ്പിച്ച 'അമ്മയോടൊപ്പം' പരിപാടി ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു.

വാർദ്ധ്യകത്തിൻ്റെ ഏകാന്തതയിലും ഒറ്റപ്പെടുത്തലിലും സാന്ത്വനവുമായി ഒപ്പുമുണ്ടെന്ന സന്ദേശവുമായി ഫോറം അധ്യക്ഷനും നഗരസഭമുൻ ചെയർമാനുമായ സാബു.കെ.ജേക്കബിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി 14-ാം വർഷവും സംഘടിപ്പിച്ച പരിപാടിയിൽ നിയോജക മണ്ഡലം പരിധിയിൽ നിന്നായി 500 ഓളം അമ്മമാർ പങ്കെടുത്തു.

അമേരിക്കയിലെ മലയാളി സംഘടന ഫോമയുടെ സഹകരണത്തോടെ 65 വയസ്സിനു മേൽ പ്രായമുള്ള അമ്മമാരെ ആദരിക്കുകയും അവർക്കു കൈനീട്ടവും , കോടി വസ്ത്രവും ഔഷധക്കിറ്റും ഉൾപ്പെടെ വിതരണം ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335528/comfort-in-the-loneliness-and-isolation-of-old-age-with-mother-program-organized-in-piravam)