---
title: "ശുചിമുറി മാലിന്യം കനാലിനുസമീപം തള്ളി ; നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം , പ്രദേശവാസികളുടെ ആവശ്യം"
english_title: "Toilet waste dumped near the canal; Panchayat authorities should be ready to take action, demand of local residents"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335478/toilet-waste-dumped-near-the-canal-panchayat-authorities-should-be-ready-to-take-action-demand-of-local-residents"
published_at: "2026-01-09T12:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960a48b8c09f_hguyhui.jpg"
keywords: []
---

# ശുചിമുറി മാലിന്യം കനാലിനുസമീപം തള്ളി ; നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം , പ്രദേശവാസികളുടെ ആവശ്യം

> **Lead Summary:** മൂവാറ്റുപുഴ : ശുചിമുറി മാലിന്യം എംവിഐപി കനാലിനുസമീപം തള്ളി. ആരക്കുഴ പഞ്ചായത്ത് ഒമ്പതാംവാർഡിൽ ആറൂർ ചാന്ത്യം കവലയ്ക്കുസമീപം ഗവ. ഐടിഐക്ക്‌ മുന്നിലുള്ള ചെറിയ തോട്ടിലും പരിസരത്തുമാണ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്.

## Article Content

മൂവാറ്റുപുഴ : ശുചിമുറി മാലിന്യം എംവിഐപി കനാലിനുസമീപം തള്ളി. ആരക്കുഴ പഞ്ചായത്ത് ഒമ്പതാംവാർഡിൽ ആറൂർ ചാന്ത്യം കവലയ്ക്കുസമീപം ഗവ. ഐടിഐക്ക്‌ മുന്നിലുള്ള ചെറിയ തോട്ടിലും പരിസരത്തുമാണ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്.

കഴിഞ്ഞദിവസം രാത്രിയിലാ ണ് സംഭവം. പണ്ടപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെത്തി ബ്ലീച്ചിങ് പൗഡർ വിതറി. തുടർന്ന് മാലിന്യം മണ്ണിട്ട് മൂടി. പഞ്ചായത്തിലെ പണ്ടപ്പിള്ളിമുതൽ ആറൂർവരെയുള്ള പ്രദേശത്ത് എംവിഐപി കനാലിനുസമീപവും മറ്റു വിജനപ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്.

ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335478/toilet-waste-dumped-near-the-canal-panchayat-authorities-should-be-ready-to-take-action-demand-of-local-residents)