---
title: "നിയന്ത്രണം വിട്ട കാർ ഗുഡ്‌സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് നാല് പേർക്ക് പരിക്ക് "
english_title: "Four injured after out-of-control car hits goods auto and bike."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335404/four-injured-after-out-of-control-car-hits-goods-auto-and-bike"
published_at: "2026-01-08T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fc7cf79db7_1000405407.png"
keywords: []
---

# നിയന്ത്രണം വിട്ട കാർ ഗുഡ്‌സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് നാല് പേർക്ക് പരിക്ക് 

> **Lead Summary:** ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്‌സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. ബാലരാമപുരം വലിയ പള്ളിക്ക് സമീപത്തായി രാവിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്.

## Article Content

ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്‌സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. ബാലരാമപുരം വലിയ പള്ളിക്ക് സമീപത്തായി രാവിലെ 9 മണിയോടെയാണ് അപകടം സംഭവിച്ചത്.

ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പച്ചക്കറികൾ കയറ്റി വന്ന ഗുഡ്‌സ് ഓട്ടോയും വിഴിഞ്ഞം ഭാഗത്തുനിന്നും ബാലരാമപുരത്തേക്ക് വരുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറ്റൊരു ബൈക്കിലും ഇടിച്ചു.

സംഭവത്തിൽ പരുക്കേറ്റ നാലുപേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335404/four-injured-after-out-of-control-car-hits-goods-auto-and-bike)