---
title: "പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ; പ്രതികളിൽ എസ്ഐയും"
english_title: "Fourteen-year-old girl kidnapped and gang-raped; SI among the accused."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335367/fourteen-year-old-girl-kidnapped-and-gang-raped-si-among-the-accused"
published_at: "2026-01-08T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f82d0e4c90_rape.jpg"
keywords: []
---

# പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ; പ്രതികളിൽ എസ്ഐയും

> **Lead Summary:** കാൺപൂർ : കാൺപൂരിൽ പതിനാലുകാരിയായവിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. കേസിൽ ഒരു യൂട്യൂബർ പിടിയിലായി.

## Article Content

കാൺപൂർ : കാൺപൂരിൽ പതിനാലുകാരിയായവിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. കേസിൽ ഒരു യൂട്യൂബർ പിടിയിലായി.

കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രതിയാണെന്നും ഇയാൾ ഒളിവിലാണെന്നും അധികൃതർ പറഞ്ഞു. സച്ചേണ്ടി പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. റെയിൽവേ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ തിരികെ വീടിന് മുമ്പിൽ ഉപേക്ഷിച്ചു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യ, യൂട്യൂബർ ശിവ്ബരൻ യാദവ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. യാദവിനെ അറസ്റ്റ് ചെയ്‌തതായും ഒളിവിൽ പോയ എസ്ഐയെ പിടികൂടാൻ നാല് സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചതായും പൊലീസ് കമീഷണർ രഘുബീർ ലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്‌യുവി മൗര്യയുടേതാണെന്ന് കണ്ടെത്തി. ബിതൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മൗര്യ സംഭവ സമയത്ത് സച്ചേണ്ടിയിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. എസ്ഐയാണ് ഉപദ്രവിച്ചതെന്ന് പരാതി നൽകിയപ്പോൾ പറഞ്ഞപ്പോൾ ആദ്യം തങ്ങളെ തിരിച്ചയച്ചതായും ലോക്കൽ പൊലീസ് കേസ് മറച്ചുവെച്ചുവെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തുവെന്നും കോടതിയിൽ മൊഴി 

രേഖപ്പെടുത്തുന്നതുവരെ വീട്ടിലേക്ക് മടങ്ങുന്നത് തടഞ്ഞുവെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

ആദ്യം പോക്സോ കേസ് ചുമത്തിയിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. അന്വേഷണത്തിൽ ഗുരുതരമായ വീഴ്‌ച പൊലീസിൻറെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (വെസ്റ്റ്) ദിനേശ് ചന്ദ്ര ത്രിപാഠിയെ ചുമതലയിൽ നിന്ന് മാറ്റി. സച്ചേണ്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിക്രം സിങ്ങിനെ സസ്പെൻഡ് ചെയ്യുകയും ചെയ്‌തു. കേസിൻ്റെ അന്വേഷണം അഡീഷണൽ ഡിസിപി (വെസ്റ്റ്) കപിൽ ദേവ് സിങ്ങിന് കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335367/fourteen-year-old-girl-kidnapped-and-gang-raped-si-among-the-accused)