---
title: "ബൈക്കിൽ ടിപ്പറിടിച്ച് അപകടം ; ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു"
english_title: "Two bikers die in bike-to-bike accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335365/two-bikers-die-in-bike-to-bike-accident"
published_at: "2026-01-08T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f81a8ceae5_gyu.jpg"
keywords: []
---

# ബൈക്കിൽ ടിപ്പറിടിച്ച് അപകടം ; ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പ്രാവച്ചമ്പലത്ത് ബൈക്കിൽ ടിപ്പറിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പ്രാവച്ചമ്പലത്ത് ബൈക്കിൽ ടിപ്പറിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.

വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് അപകടം. പള്ളിച്ചൽ ഭാ ഗത്തേക്ക് തിരിയാൻ നിർത്തിയ ബൈക്ക് അമിത വേ ഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമലിനെയും, ദേവകയേയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335365/two-bikers-die-in-bike-to-bike-accident)