---
title: "പെരിയാർവാലി കനാൽ സൈഫണിലെ ചോർച്ച അപകടഭീഷണിയാകുന്നു"
english_title: "Leakage in Periyarvalli Canal siphon poses a danger"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335291/leakage-in-periyarvalli-canal-siphon-poses-a-danger"
published_at: "2026-01-08T11:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f4b0e4a8d6_bjj.jpg"
keywords: []
---

# പെരിയാർവാലി കനാൽ സൈഫണിലെ ചോർച്ച അപകടഭീഷണിയാകുന്നു

> **Lead Summary:** പെരുമ്പാവൂർ : ഐമുറി കവലയ്ക്കുസമീപം പൂപ്പാനി റോഡിന്‌ കുറുകെയുള്ള പെരിയാർവാലി കനാൽ സൈഫൺ ഭിത്തികളിൽ ചോർച്ച.

## Article Content

പെരുമ്പാവൂർ : ഐമുറി കവലയ്ക്കുസമീപം പൂപ്പാനി റോഡിന്‌ കുറുകെയുള്ള പെരിയാർവാലി കനാൽ സൈഫൺ ഭിത്തികളിൽ ചോർച്ച.

കൂവപ്പടി പഞ്ചായത്തിൽ വരൾച്ചയും രൂക്ഷമായ കുടിവെള്ളക്ഷാമവും തുടങ്ങിയതോടെയാണ് പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്നുവിട്ടത്. നീരൊഴുക്ക്‌ തുടങ്ങിയതോടെ ഭിത്തിവിടവുകളിലൂടെ വെള്ളം റോഡിലേക്കൊഴുകി പാഴാകുകയാണ്. അടുത്തിടെയാണ് ഗതാഗതം തടഞ്ഞ് സൈഫണിന്റെ സമീപത്ത് അറ്റകുറ്റപ്പണികൾ നടത്തി റോഡ് കോൺക്രീറ്റ് ചെയ്തത്.

റോഡിന്റെ ഇരുവശങ്ങളിലേക്കായി വെള്ളം ഒഴുകിപ്പരക്കുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാർ തെന്നിവീണ് അപകടമുണ്ടാകാനും ഇടയുണ്ട്. ഭിത്തികളിലെ ചോർച്ച കണ്ടെത്തി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335291/leakage-in-periyarvalli-canal-siphon-poses-a-danger)