---
title: "ഭക്ഷ്യവിഷബാധയെന്ന സംശയം ; കോട്ടയത്ത്‌ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Suspected food poisoning; Several children admitted to hospital in Kottayam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335226/suspected-food-poisoning-several-children-admitted-to-hospital-in-kottayam"
published_at: "2026-01-07T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e85ff063b4_1000451954.png"
keywords: []
---

# ഭക്ഷ്യവിഷബാധയെന്ന സംശയം ; കോട്ടയത്ത്‌ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** കോട്ടയം : കോട്ടയത്ത് ഛർദ്ദിലിനെ തുടർന്ന് നിരവധി കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോട്ടയം പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ്റ് ജോസഫ് യുപി സ്‌കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

## Article Content

കോട്ടയം : കോട്ടയത്ത് ഛർദ്ദിലിനെ തുടർന്ന് നിരവധി കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോട്ടയം പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ്റ് ജോസഫ് യുപി സ്‌കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

പൂഞ്ഞാർ പിഎച്ച്‌സി, പാലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഇന്നലെ വിരഗുളിക നൽകിയിരുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം മോരും നൽകിയിരുന്നു. ഇതിന് ഭക്ഷ്യവിഷബാധയുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335226/suspected-food-poisoning-several-children-admitted-to-hospital-in-kottayam)