---
title: "ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം ;  ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം"
english_title: "Accident: KSRTC bus hits bike; Chandrika's chief photographer dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335144/accident-ksrtc-bus-hits-bike-chandrikas-chief-photographer-dies-tragically"
published_at: "2026-01-07T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e15c132bc2_Untitled-1.jpg"
keywords: []
---

# ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം ;  ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം : ചന്ദ്രിക ദിനപ്പത്രത്തിന്‍റെ ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു.ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

## Article Content

തിരുവനന്തപുരം : ചന്ദ്രിക ദിനപ്പത്രത്തിന്‍റെ ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു.ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴി കാരയ്ക്കാമണ്ഡപത്തിനു സമീപമാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിനും പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335144/accident-ksrtc-bus-hits-bike-chandrikas-chief-photographer-dies-tragically)