---
title: "നിയന്ത്രണംവിട്ട ലോറി കടയിലേക്ക് മറിഞ്ഞു ; കടയുടെ മുൻഭാഗവും ഇരുചക്രവാഹനങ്ങളും തകർന്നു"
english_title: "A lorry that went out of control overturned into a shop; the front of the shop and two-wheelers were damaged"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335115/a-lorry-that-went-out-of-control-overturned-into-a-shop-the-front-of-the-shop-and-two-wheelers-were-damaged"
published_at: "2026-01-07T11:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695dfd8f7642d_Untitled-1.jpg"
keywords: []
---

# നിയന്ത്രണംവിട്ട ലോറി കടയിലേക്ക് മറിഞ്ഞു ; കടയുടെ മുൻഭാഗവും ഇരുചക്രവാഹനങ്ങളും തകർന്നു

> **Lead Summary:** നെടുമ്പാശേരി : ദേശീയപാതയിൽ കരിയാട് വളവിനുമീപം നിയന്ത്രണംവിട്ട ലോറി റോഡരികിലെ കടയിലേക്ക് മറിഞ്ഞു. കടയുടെ മുൻഭാഗവും ഇരുചക്രവാഹനങ്ങളും തകർന്നു.

## Article Content

നെടുമ്പാശേരി : ദേശീയപാതയിൽ കരിയാട് വളവിനുമീപം നിയന്ത്രണംവിട്ട ലോറി റോഡരികിലെ കടയിലേക്ക് മറിഞ്ഞു. കടയുടെ മുൻഭാഗവും ഇരുചക്രവാഹനങ്ങളും തകർന്നു.

റോഡരികിലെ തൂണിൽ ഇടിച്ചതോടെ നിയന്ത്രണംവിട്ട ലോറി കടയുടെ മുൻ ഭാഗത്തേക്ക്‌ മറിയുകയായിരുന്നു. ചൊവ്വ പുലർച്ചെ മൂന്നരയോടെയാണ്‌ അപകടം. ആർക്കും പരിക്കില്ല.

റബർപാൽ നിറച്ച ബാരലുകളുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി മുരിക്കൻസ് ട്രേഡിങ് കമ്പനി എന്ന കടയിലേക്കാണ് മറിഞ്ഞത്. കടയുടെ മുൻഭാഗത്തെ ഗ്രില്ലുകളും ജീവനക്കാരുടെ ഇരുചക്രവാഹനങ്ങളും തകർന്നു. നെടുമ്പാശേരി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335115/a-lorry-that-went-out-of-control-overturned-into-a-shop-the-front-of-the-shop-and-two-wheelers-were-damaged)