---
title: "അഞ്ച് ലിറ്റർ സംഭരണശേഷിയുള്ള സ്ക്കൂട്ടറിൽ, 6.21ലിറ്റർ പെട്രോൾ നിറച്ചതായി ബില്ല്; ചോദ്യം ചെയ്ത മാധ്യമ പ്രവർത്തക്കന് ഉടമ വക ചീത്തവിളി"
english_title: "Bill says scooter with five-litre storage capacity filled with 6.21 litres of petrol; Owner scolds journalist who questioned."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335028/bill-says-scooter-with-five-litre-storage-capacity-filled-with-621-litres-of-petrol-owner-scolds-journalist-who-questioned"
published_at: "2026-01-06T18:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d0aaf12425_1000450972.png"
keywords: []
---

# അഞ്ച് ലിറ്റർ സംഭരണശേഷിയുള്ള സ്ക്കൂട്ടറിൽ, 6.21ലിറ്റർ പെട്രോൾ നിറച്ചതായി ബില്ല്; ചോദ്യം ചെയ്ത മാധ്യമ പ്രവർത്തക്കന് ഉടമ വക ചീത്തവിളി

> **Lead Summary:** പിറവം: പാഴൂർ പുതിയതായി ആരംഭിച്ച പെട്രോൾ പമ്പിൽ അഞ്ച് ലിറ്റർ മാത്രം സംഭരണശേഷിയുള്ള തൻ്റെ ഇരുചക്രവാഹനവുമായി ഇന്ധനം നിറക്കാനെത്തിയ വട്ടപ്പാറ സ്വദേശിയായ മാധ്യമപ്രവർത്തകന് നൽകേണ്ടി വന്നത് 6.21ലിറ്റർ പെട്രോളിൻ്റെ പണം.

## Article Content

പിറവം: പാഴൂർ പുതിയതായി ആരംഭിച്ച പെട്രോൾ പമ്പിൽ അഞ്ച് ലിറ്റർ മാത്രം സംഭരണശേഷിയുള്ള തൻ്റെ ഇരുചക്രവാഹനവുമായി ഇന്ധനം നിറക്കാനെത്തിയ വട്ടപ്പാറ സ്വദേശിയായ മാധ്യമപ്രവർത്തകന് നൽകേണ്ടി വന്നത് 6.21ലിറ്റർ പെട്രോളിൻ്റെ പണം.

ഒരു ലിറ്ററിലേറെ പെട്രോൾ ഇന്ധന ടാങ്കിൽ ഉണ്ടായിരുന്നെന്നും, പമ്പിലെത്തി ടാങ്ക് നിറക്കാൻ ആവശ്യപെടുകയായിരുന്നു.  പുതിയതായി തുടങ്ങിയ പമ്പായതു കൊണ്ടു നല്ല പെട്രോൾ കിട്ടുമെന്നും കരുതിയാണ് ഫുൾ ടാങ്ക് പെട്രോൾ അടിച്ചതെന്നും മാധ്യമപ്രവർത്തകൻ പറയുന്നു.

2012 മോഡൽ സുസുക്കി ആക്സിസ് 125 ടൂവിലറിൻ്റെ പെട്രോൾ സംഭരണശേഷി 5 ലിറ്ററാണ്. എത്രത്തോളം നിറച്ചാലും 5.6 ലിറ്ററിൽ കൂടുതൽ പെട്രോൾ കാലിയായ ടാങ്കിൽ പോലും നിറക്കാൻ കഴിയില്ല. പമ്പിൽ എത്തുമ്പോൾ ഒരു ലിറ്ററോളം പെട്രോൾ തൻ്റെ വാഹനത്തിൽ ഉണ്ടായിരുന്ന സ്ഥിതിക്ക് 7.21ലിറ്റർ പെട്രോൾ വണ്ടിയിൽ ഉണ്ടാവണം.

തട്ടിപ്പു നടന്നതായി ബോധ്യപ്പെട്ടതോടെ സുഹൃത്തായ മാധ്യമ പ്രവർത്തകനൊപ്പം യുവാവ് പമ്പുടമയുടെ ഓഫീസിൽ കയറി കാര്യം പറഞ്ഞു തൻ്റെ വണ്ടിയുടെ ടാങ്കിംഗ് കപ്പാസിറ്റി 5 ലിറ്ററാണ് 5.3 ലിറ്ററിനപ്പുറം പെട്രോൾ നിറക്കാൻ കഴിയില്ല താങ്കളുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചപ്പോൾ 6.21ലിറ്റർ പെട്രോൾ കയറിയതായി 'ഡിജിറ്റലിൽ കാണിച്ചു ഒരു ലിറ്ററോളം പെട്രോൾ ഉണ്ടായിരുന്നു.

അതൊക്കെ വണ്ടിയുടെ കമ്പനിയിൽ പോയി നീയൊക്കെ പറയെടാ എന്നായിരുന്നു പമ്പുടമയുടെ മറുപടി. ടാങ്കിലെ പെട്രോൾ അളന്നു കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ഭീഷണി മുഴക്കുകയും തൻ്റെയും സുഹൃത്തിൻ്റെയും വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും പമ്പിനു പുറത്തേക്ക് പോകാനിറങ്ങിയപ്പോൾ പിന്നാലെ അശ്ലീല വാക്കുകൾ പറഞ്ഞതായി പരാതി ഉണ്ട്.

അളവിലും തൂക്കത്തിലും വലിയ തട്ടിപ്പ് പെട്രോൾ പമ്പുകളിൽ നടക്കുന്നതിൻ്റെ തെളിവാണ് 5 ലിറ്റർ ശേഷിയുള്ള ഇരുചക്ര വാഹന ടാങ്കിൽ ആറേകാൽ ലിറ്ററടിച്ചതായി ബില്ലു നൽകിയത്.ഇത് പമ്പുടമയുടെ തട്ടിപ്പാണെന്ന് ഇയാൾ പറഞ്ഞു.

പ്രസിദ്ധ കമ്പനിയുടെ പേരിൽ ഏജൻസി എടുത്ത് തട്ടിപ്പ് നടത്തുന്ന പമ്പുടമയ്ക്ക് എത്തിരെ, കമ്പനിക്കും ബില്ലടക്കം ലീഗൽ മെട്രോളജി വകുപ്പിലും രേഖാമൂലം പരാതി നൽകുമെന്ന് തട്ടിപ്പിനിരയായ മാധ്യമപ്രവർത്തകൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335028/bill-says-scooter-with-five-litre-storage-capacity-filled-with-621-litres-of-petrol-owner-scolds-journalist-who-questioned)