---
title: "കൂത്താട്ടുകുളം അഗ്നിരക്ഷാനിലയം പതിനഞ്ചാം വര്‍ഷത്തിലേക്ക്   "
english_title: "Koothattukulam Fire Station enters its 15th year"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334762/koothattukulam-fire-station-enters-its-15th-year"
published_at: "2026-01-05T10:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b4a51f0c3a_Untitled-1.jpg"
keywords: []
---

# കൂത്താട്ടുകുളം അഗ്നിരക്ഷാനിലയം പതിനഞ്ചാം വര്‍ഷത്തിലേക്ക്   

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളം അഗ്നിരക്ഷാനിലയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ചാം വർഷത്തിലേക്ക് കടന്നു. 2011 ലാണ് നിലയം പ്രവർത്തനം തുടങ്ങിയത്.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളം അഗ്നിരക്ഷാനിലയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ചാം വർഷത്തിലേക്ക് കടന്നു. 2011 ലാണ് നിലയം പ്രവർത്തനം തുടങ്ങിയത്.

കൂത്താട്ടുകുളം പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടത്തിലാണ് നിലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥലം വകുപ്പിന് വിട്ടുനൽകുന്ന പ്രവർത്തനം അടുത്തയിടെ പൂർത്തിയായി.

സിവിൽ ഡിഫൻസ് വളന്റിയേഴ്സും നിലയവുമായി ബന്ധപ്പെട്ട് വിജയകരമായി പ്രവർത്തിച്ചുവരുന്നതായി സ്റ്റേഷൻ ഓഫീസർ ആർ രാജേഷ് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334762/koothattukulam-fire-station-enters-its-15th-year)