---
title: "നാടിനെ നടുക്കിയ അപകടം ; പിറവത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "An accident that shook the country; A young man who was undergoing treatment after being injured in a bike accident in Piravat died."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334749/an-accident-that-shook-the-country-a-young-man-who-was-undergoing-treatment-after-being-injured-in-a-bike-accident-in-piravat-died"
published_at: "2026-01-05T09:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b37711c5cb_1000449614.jpg"
keywords: []
---

# നാടിനെ നടുക്കിയ അപകടം ; പിറവത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** പിറവം : പിറവം പാഴൂർ അമ്പലപ്പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവും മരിച്ചു. നേരത്തെ അപകട സ്ഥലത്ത് ആൽബിൻ എന്ന യുവാവ് മരിച്ചിരുന്നു.

## Article Content

പിറവം : പിറവം പാഴൂർ അമ്പലപ്പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവും മരിച്ചു. നേരത്തെ അപകട സ്ഥലത്ത് ആൽബിൻ എന്ന യുവാവ് മരിച്ചിരുന്നു.

എരുമേലി കാരിത്തോട് ചെരുവിൽ എബിൻ ഫിലിപ്പ് (23) ആണ് മരിച്ചത്.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന എബിൻ ഞായറാഴ്ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ഡിസംബർ 29-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. എബിനും സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശി ആൽബിൻ അലക്സ് ജോർജും (24) ബൈക്കിൽ എറണാകുളത്തേക്ക് പോകുന്നതിനിടെ പിറവം പാഴൂർ അമ്പലപ്പടിയിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് ഐഷർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആൽവിൻ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ എബിൻ കഴിഞ്ഞ ദിവസങ്ങളിലായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയായിരുന്നു. പേപ്പതി മുതൽ മുല്ലൂർ പടി വരെയുള്ള ഭാഗങ്ങളിലെ റോഡിലെ കൊടുംവളവുക്കൾ നിവർത്തണമെന്നാവശ്യത്തിന് പരിഹാരം കാണാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334749/an-accident-that-shook-the-country-a-young-man-who-was-undergoing-treatment-after-being-injured-in-a-bike-accident-in-piravat-died)