---
title: "പിറവത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേർക്ക് പരിക്ക്"
english_title: "KSRTC bus and pickup van collide in Piravath; two injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334745/ksrtc-bus-and-pickup-van-collide-in-piravath-two-injured"
published_at: "2026-01-05T08:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b2b79ef3bb_1000449575.png"
keywords: []
---

# പിറവത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** പിറവം : പിറവം പോസ്റ്റ് ഓഫീസ് ജങ്ഷനിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.

## Article Content

പിറവം : പിറവം പോസ്റ്റ് ഓഫീസ് ജങ്ഷനിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.

പിറവം റോഡ് കടവ് ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ്സും പിറവം ടൗൺ ഭാഗത്തു നിന്ന് വന്ന പാൽ വണ്ടിയായ എയ്സും ആണ് കൂട്ടി ഇടിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ ആണ് അപകടം ഉണ്ടായത്.

ശക്തമായ ഇടിയിൽ വാൻ മറിഞ്ഞെങ്കിലും ആർക്കും ഗുരുതരമായ പരിക്കില്ല. കെഎസ്ആർടിസി കണ്ടക്ടർക്കും, പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്കും നേരിയ പരിക്കേറ്റിട്ടുണ്ട്.

റോഡിൽ ഒഴുകിയ പാൽ അഗ്നിശമന സേനയെത്തി കഴുകി വൃത്തിയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334745/ksrtc-bus-and-pickup-van-collide-in-piravath-two-injured)