---
title: "മൂവാറ്റുപുഴ സെന്റ് പീറ്റേഴ്സ‌് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ ആചാരവെടിക്കിടെ അപകടം ; ഒരാൾ മരിച്ചു"
english_title: "Accident during ritual firing at St. Peter's and St. Paul's Jacobite Church, Muvattupuzha; One dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334655/accident-during-ritual-firing-at-st-peters-and-st-pauls-jacobite-church-muvattupuzha-one-dead"
published_at: "2026-01-04T11:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959ff63d0355_1000448747.png"
keywords: []
---

# മൂവാറ്റുപുഴ സെന്റ് പീറ്റേഴ്സ‌് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ ആചാരവെടിക്കിടെ അപകടം ; ഒരാൾ മരിച്ചു

> **Lead Summary:** മൂവാറ്റുപുഴ : മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്സ‌് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ ആചാരവെടിക്കിടെ അപകടം.

## Article Content

മൂവാറ്റുപുഴ : മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്സ‌് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ ആചാരവെടിക്കിടെ അപകടം.

കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. കടാതി സ്വദേശിയായ രവിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. സെന്റ് പീറ്റേഴ്സ‌് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ആചാര വെടിക്കിടെയായിരുന്നു അപകടമുണ്ടായത്.

രവി സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹായിയെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കതിന നിറച്ചതിന് സമീപമുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334655/accident-during-ritual-firing-at-st-peters-and-st-pauls-jacobite-church-muvattupuzha-one-dead)