---
title: " കടയിലെത്തിയ ആളുടെ സ്വർണ മാല മറന്നു വെച്ചു ; തിരികെ നൽകി ഫോർച്യൂൺ ലക്കി സെൻ്ററിലെ ജീവനക്കാരൻ"
english_title: "A man who came to the store forgot his gold necklace; an employee at Fortune Lucky Center returned it."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334638/a-man-who-came-to-the-store-forgot-his-gold-necklace-an-employee-at-fortune-lucky-center-returned-it"
published_at: "2026-01-04T09:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959e9b032d96_1000448634.png"
keywords: []
---

#  കടയിലെത്തിയ ആളുടെ സ്വർണ മാല മറന്നു വെച്ചു ; തിരികെ നൽകി ഫോർച്യൂൺ ലക്കി സെൻ്ററിലെ ജീവനക്കാരൻ

> **Lead Summary:** പള്ളുരുത്തി : പെരുമ്പടപ്പ് ഫോർച്യൂൺ ലക്കി സെൻ്ററിലെ ജീവനക്കാരനായ ശിവൻ, ലോട്ടറി എടുക്കാൻ കടയിലെത്തിയ പെരുമ്പടപ്പ് സ്വദേശി ബെന്നി മറന്നുവച്ച രണ്ടുപവൻ്റെ മാല മടക്കിനൽകി.

## Article Content

പള്ളുരുത്തി : പെരുമ്പടപ്പ് ഫോർച്യൂൺ ലക്കി സെൻ്ററിലെ ജീവനക്കാരനായ ശിവൻ, ലോട്ടറി എടുക്കാൻ കടയിലെത്തിയ പെരുമ്പടപ്പ് സ്വദേശി ബെന്നി മറന്നുവച്ച രണ്ടുപവൻ്റെ മാല മടക്കിനൽകി.

സ്വർണം ലഭിച്ചതോടെ ലോട്ടറിക്കട ഉടമയായ ഷാനവാസിനെ ശിവൻ വിവരം അറിയിച്ചു.

ഇരുവരും ചേർന്ന് മാല പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടമ ബെന്നി, പൊലീസ് സ്റ്റേഷനിൽ എത്തി തെളിവുകൾ നൽകിയതിനെ തുടർന്ന് പൊലീസ് ശിവനെയും ഷാനവാസിനെയും വിളിച്ചുവരുത്തി. തുടർന്ന് ശിവൻ ബെന്നിയുടെ കൊച്ചുമകൾക്ക് മാല കൈമാറി.

സ്വർണമാല ഉടമയ്ക്ക് തിരികെനൽകാൻ കാണിച്ച ശിവന്റെ നല്ല മനസ്സിനെ പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ കിരൺ സി നായർ അഭിനന്ദിച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണമാല തിരികെനൽകിയ ശിവൻ്റെ നല്ല മനസ്സിന് ബെന്നി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334638/a-man-who-came-to-the-store-forgot-his-gold-necklace-an-employee-at-fortune-lucky-center-returned-it)