---
title: "15 ലോഡ് മണ്ണ് പാടത്ത് തള്ളി , തോട്ടിലേക്കും മണ്ണ് വീണു ; പാമ്പാക്കുടയിൽ പാടം നികത്തുന്നത് തടഞ്ഞു "
english_title: "15 loads of soil dumped in the field, soil also fell into the stream; Filling of the field in Pampakkuta was prevented."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334635/15-loads-of-soil-dumped-in-the-field-soil-also-fell-into-the-stream-filling-of-the-field-in-pampakkuta-was-prevented"
published_at: "2026-01-04T08:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959d6fd2adcb_1000448635.png"
keywords: []
---

# 15 ലോഡ് മണ്ണ് പാടത്ത് തള്ളി , തോട്ടിലേക്കും മണ്ണ് വീണു ; പാമ്പാക്കുടയിൽ പാടം നികത്തുന്നത് തടഞ്ഞു 

> **Lead Summary:** പിറവം : പാമ്പാക്കുടയിൽ പാടശേഖരവും തോടും നികത്തുന്നത് സിപിഐ എം, കർഷകസംഘം പ്രവർത്തകർ തടഞ്ഞു. ശനി പുലർച്ചെ മുതലാണ് ഇന്ത്യൻ ഓയിൽ പമ്പിനുസമീപമുള്ള മരങ്ങാട്ട് പാടശേഖരത്തിലേക്ക് മണ്ണ് അടിച്ചുതുടങ്ങിയത്.

## Article Content

പിറവം : പാമ്പാക്കുടയിൽ പാടശേഖരവും തോടും നികത്തുന്നത് സിപിഐ എം, കർഷകസംഘം പ്രവർത്തകർ തടഞ്ഞു. ശനി പുലർച്ചെ മുതലാണ് ഇന്ത്യൻ ഓയിൽ പമ്പിനുസമീപമുള്ള മരങ്ങാട്ട് പാടശേഖരത്തിലേക്ക് മണ്ണ് അടിച്ചുതുടങ്ങിയത്.

15 ലോഡ് മണ്ണ് പാടത്ത് തള്ളി. തോട്ടിലേക്കും മണ്ണ് വീണു. കോടതി ഉത്തരവ് ദുർവ്യാഖ്യാനംചെയ്‌തായിരുന്നു നികത്തൽ. കഴിഞ്ഞവർഷം പാടം കരഭൂമിയാക്കാമെന്ന് ആർഡിഒ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഉടമ നികത്താൻ ശ്രമിച്ചപ്പോൾ കർഷകസംഘം നേതൃത്വത്തിൽ കലക്ടർക്ക് പരാതി നൽകി.

തുടർന്ന് ആർഡിഒയുടെ ഉത്തരവ് കലക്ടർ റദ്ദാക്കി. ഇതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ സെപ്‌തംബർ 19ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കലക്ടർ, കർഷകസംഘം ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഇതിൽ വാദം പൂർത്തിയായിട്ടില്ലെന്നും പുതിയ ഉത്തരവുകളൊന്നും വന്നിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

സമരത്തിന് സിപിഐ എം ഏരിയ കമ്മിറ്റിയംഗം ബേസിൽ സണ്ണി, ലോക്കൽ സെക്രട്ടറി കെ പി  രതീശൻ, കർഷകസംഘം ഭാരവാഹികളായ ബേബി  ജോസഫ്, സി പി സ്‌കറിയ, വി പി ഐസക് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334635/15-loads-of-soil-dumped-in-the-field-soil-also-fell-into-the-stream-filling-of-the-field-in-pampakkuta-was-prevented)