---
title: "ജോലി കഴിഞ്ഞ് മടങ്ങവെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടു പോയി യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ"
english_title: "Young woman doctor forcibly taken to deserted place while returning from work; Youth arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334631/young-woman-doctor-forcibly-taken-to-deserted-place-while-returning-from-work-youth-arrested"
published_at: "2026-01-04T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959d25a23e56_1000415322.png"
keywords: []
---

# ജോലി കഴിഞ്ഞ് മടങ്ങവെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടു പോയി യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

> **Lead Summary:** ബെംഗളൂരു : ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാകേഷ് നെയാണ് സോലദേവനഹള്ളി പൊലീസ് പിടികൂടിയത്.

## Article Content

ബെംഗളൂരു : ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാകേഷ് നെയാണ് സോലദേവനഹള്ളി പൊലീസ് പിടികൂടിയത്.

16നു രാത്രി പിജിയിലേക്കു മടങ്ങിയ യുവതിയെ സ്‌കൂട്ടറിലെത്തിയ രാകേഷ് കടന്നുപിടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തേക്കു ബലമായി കൊണ്ടുപോയി പീഡിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334631/young-woman-doctor-forcibly-taken-to-deserted-place-while-returning-from-work-youth-arrested)