---
title: "ബാർ ജീവനക്കാരന് ക്രൂരമർദ്ദനം ; നാലുപേര്‍ പിടിയിൽ"
english_title: "Bar employee brutally beaten; four arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334605/bar-employee-brutally-beaten-four-arrested"
published_at: "2026-01-03T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695930dc1a5dc_fgh.jpg"
keywords: []
---

# ബാർ ജീവനക്കാരന് ക്രൂരമർദ്ദനം ; നാലുപേര്‍ പിടിയിൽ

> **Lead Summary:** തൃശൂര്‍: തൃശൂർ തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദ്ദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദ്ദനമേറ്റത്.

## Article Content

തൃശൂര്‍: തൃശൂർ തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദ്ദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദ്ദനമേറ്റത്.

ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്‍റോ, എബിൻ, രഞ്ജിത്ത് എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു.

പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ച എങ്കിലും മർദ്ദനം തുടർന്നുകൊണ്ടേയിരുന്നു. സുബ്രഹ്മണ്യന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുബ്രഹ്മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334605/bar-employee-brutally-beaten-four-arrested)