---
title: "17കാരിയെ കാണാനില്ലെന്ന് പരാതി ; അന്വേഷണം ആരംഭിച്ചു"
english_title: "17-year-old girl reported missing; investigation launched"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334599/17-year-old-girl-reported-missing-investigation-launched"
published_at: "2026-01-03T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959289d7650d_hjuuj.jpg"
keywords: []
---

# 17കാരിയെ കാണാനില്ലെന്ന് പരാതി ; അന്വേഷണം ആരംഭിച്ചു

> **Lead Summary:** മലപ്പുറം: മലപ്പുറം കരുളായിയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടൻ വി കെ അസീബയെ ഇന്നലെ ഉച്ചയ്ക്ക് മുതലാണ് കാണാതായത്.

## Article Content

മലപ്പുറം: മലപ്പുറം കരുളായിയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടൻ വി കെ അസീബയെ ഇന്നലെ ഉച്ചയ്ക്ക് മുതലാണ് കാണാതായത്.

പെണ്‍കുട്ടിക്കായി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്.വെള്ള ഷർട്ടും കറുത്ത ജീൻസ് പാന്റുമായിരുന്നു വേഷമെന്നും പെണ്‍കുട്ടിക്ക് 151 സെ.മീ. ഉയരമുണ്ടെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334599/17-year-old-girl-reported-missing-investigation-launched)