---
title: "പിറവത്തെ മൂന്നു പള്ളികളിലെ പെരുന്നാള്‍ ദിനം ; ടൗണില്‍ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി"
english_title: "Eid at three churches in Piravam; Traffic reforms introduced in town"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334596/eid-at-three-churches-in-piravam-traffic-reforms-introduced-in-town"
published_at: "2026-01-03T19:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959236454801_hui.jpg"
keywords: []
---

# പിറവത്തെ മൂന്നു പള്ളികളിലെ പെരുന്നാള്‍ ദിനം ; ടൗണില്‍ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി

> **Lead Summary:** പിറവം : പിറവം വലിയ പള്ളി, യാക്കോബായ പള്ളി, ക്നാനായ കത്തോലിക്ക പള്ളി എന്നിവിടങ്ങളില്‍ ഒന്ന് മുതല്‍ ആറ് വരെയാണ് പെരുന്നാള്‍ നടക്കുന്നതിനാൽ പിറവം ടൗണില്‍ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി.നഗരസഭയും പോലീസും ചേർന്നാണ് തീരുമാനം നടപ്പിലാക്കിയത്

## Article Content

പിറവം : പിറവം വലിയ പള്ളി, യാക്കോബായ പള്ളി, ക്നാനായ കത്തോലിക്ക പള്ളി എന്നിവിടങ്ങളില്‍ ഒന്ന് മുതല്‍ ആറ് വരെയാണ് പെരുന്നാള്‍ നടക്കുന്നതിനാൽ പിറവം ടൗണില്‍ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി.നഗരസഭയും പോലീസും ചേർന്നാണ് തീരുമാനം നടപ്പിലാക്കിയത്

ടൗണിലെത്തുന്ന വാഹനങ്ങള്‍ ബസ് സ്റ്റാൻഡിന് മുന്നില്‍നിന്ന് കുത്തനെയുള്ള കയറ്റം കയറി കരവട്ടെ കുരിശ് കവലയിലെത്തുന്ന നിലവിലെ രീതിയാണ് മാറ്റിയത്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുവ ഭാഗങ്ങളിലേയ്ക്കുള്ള വാഹനങ്ങള്‍ മാർക്കറ്റ് റോഡിലൂടെയും തിരികെ ടൗണിലേയ്ക്കുളള വാഹനങ്ങള്‍ കരവട്ടെ കുരിശ് കവലയില്‍നിന്ന് ബസ് സ്റ്റാൻഡിന് മുന്നിലൂടെയും കടന്നു പോകണം.

വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റം കയറി കരവട്ടെ കുരിശിലെത്തി തിരിച്ചെടുക്കുക വളരെ ദുഷ്കരമായിരുന്നു.കയറ്റം കയറി വരുന്ന വാഹനങ്ങള്‍ പലപ്പോഴും കവലയില്‍ നിന്നുപോകാറുമുണ്ട് കയറ്റം കയറി വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാൻ കഴിയാത്തത് അപകടത്തിനിടയാക്കിയിരുന്നു. രാത്രി കരവട്ടെ കുരിശു കവലയില്‍ സ്കൂട്ടറിലെത്തിയ യുവതി കാറിച്ച്‌ മരിച്ച സംഭവവുമുണ്ടായി. തുടർന്ന് ഈ രീതി മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും ഇപ്പോഴാണ് നടപ്പാക്കാനായത്.

പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വിവിധ വകുപ്പുകള്‍ റോഡില്‍ നടത്തുന്ന എല്ലത്തരം പണികളും താത്കാലികമായി നിർത്തി വയ്ക്കാൻ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം ട്രാഫിക് ഉപദേശക സമിതി യോഗം ചേരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334596/eid-at-three-churches-in-piravam-traffic-reforms-introduced-in-town)