---
title: "ഇത് പുതിയ തുടക്കം ; കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിച്ചു"
english_title: "This is a new beginning; KSRTC starts AC bus service."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334306/this-is-a-new-beginning-ksrtc-starts-ac-bus-service"
published_at: "2026-01-02T09:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69573d9f7f0ba_1000446555.png"
keywords: []
---

# ഇത് പുതിയ തുടക്കം ; കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിച്ചു

> **Lead Summary:** കോതമംഗലം : കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കോതമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസ്.

## Article Content

കോതമംഗലം : കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കോതമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസ്.

മുനിസിപ്പൽ ചെയർപേഴ്‌സൺ ഭാനുമതി രാജു അധ്യക്ഷയായി. കൗൺസിലർമാരായ സലിം ചെറിയാൻ, മാജോ മാത്യു, ഉണ്ണിക്കൃഷ്ണ‌ൻ, സീത വിജയൻ, സിനി തോമസ്, ഷിബി ബാബു, ബേബി പൗലോസ്, ആശ ലില്ലി തോമസ്, നിജാമുദീൻ, അനസ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

കോതമംഗത്തുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് എറണാകുളം, ആലപ്പുഴ, കൊല്ലം വഴി ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 5.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് കോട്ടയം വഴി രാത്രി 11.50ന് കോതമംഗലത്തെത്തും. www.onlineksrtcswift, com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഫോൺ: 91889 33783

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334306/this-is-a-new-beginning-ksrtc-starts-ac-bus-service)