---
title: "ട്രെയിനിൽവെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച് യാത്രക്കാരൻ"
english_title: "Passenger stabs police officer on train, injures him."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334215/passenger-stabs-police-officer-on-train-injures-him"
published_at: "2026-01-01T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69563bf24b704_1000445893.png"
keywords: []
---

# ട്രെയിനിൽവെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച് യാത്രക്കാരൻ

> **Lead Summary:** കോട്ടയം : ട്രെയിനിൽവെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച് യാത്രക്കാരൻ. ബുധനാഴ്‌ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച് മലബാർ എക്‌സ്പ്രസിലാണ് സംഭവം.

## Article Content

കോട്ടയം : ട്രെയിനിൽവെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച് യാത്രക്കാരൻ. ബുധനാഴ്‌ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച് മലബാർ എക്‌സ്പ്രസിലാണ് സംഭവം.

പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാർ ആണ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥൻ്റെ പരിക്ക് ഗുരുതരമല്ല.

മദ്യലഹരിയിൽ പ്രതി ട്രെയിനിൽ വെച്ച് പ്രശ്ന‌മുണ്ടാക്കിയതോടെ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ അരയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334215/passenger-stabs-police-officer-on-train-injures-him)