---
title: "യുവതി ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Woman found hanging in apartment."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334149/woman-found-hanging-in-apartment"
published_at: "2026-01-01T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955f5aa57a8c_1000445406.png"
keywords: []
---

# യുവതി ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കോഴിക്കോട് : താമരശ്ശേരിയിൽ യുവതി ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയെയാണ് അപ്പാർട്ട്മെമെൻൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കോഴിക്കോട് : താമരശ്ശേരിയിൽ യുവതി ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയെയാണ് അപ്പാർട്ട്മെമെൻൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി എട്ട് മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയാണ്. ഇന്നലെ രാവിലെ പത്തുമണികഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ഫ്ളാറ്റിനുള്ളിലെ തൊട്ടടുത്ത റൂമിൽ താമസിക്കുന്നയാളും നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ് ആദിൽ വയസ്സ് (29) ഫ്ളാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്‌തപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു.

ആദിലും ഹസ്‌നയും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് കഴിയുകയാണ്. മരിച്ച ഹസ്‌ന വിവാഹമോചിതയാണ്. ആദിലുമായി വിവാഹം കഴിച്ചിട്ടില്ല. ഹസ്‌നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസുള്ള മൂത്തമകൻ മാത്രമേ ഇപ്പോൾ ഹസ്‌നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റ് രണ്ടു മക്കളേയും മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ‌ക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആദിലും വിവാഹമോചിതനാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334149/woman-found-hanging-in-apartment)