---
title: "പിടിക്കില്ലെന്ന് കരുതിയോ ; പിറവത്ത് വൻ മോഷണം നടത്തിയ പ്രതി പിടിയിൽ"
english_title: "Did you think you wouldn't be caught? Suspect in major theft in Piravam arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334133/did-you-think-you-wouldnt-be-caught-suspect-in-major-theft-in-piravam-arrested"
published_at: "2026-01-01T07:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955d0aa16c5e_1000445224.png"
keywords: []
---

# പിടിക്കില്ലെന്ന് കരുതിയോ ; പിറവത്ത് വൻ മോഷണം നടത്തിയ പ്രതി പിടിയിൽ

> **Lead Summary:** പിറവം : പാഴൂര് വൻ മോഷണം നടത്തിയ പ്രതി പിടിയിൽ. പാഴൂർ മാമലകവലയിൽ വെള്ളൂക്കാട്ടിൽ ജോർജിന്റെ വീട്ടിൽ നിന്നും 18.5 പവനോളം സ്വർണവും ലാപ്ടോപ്പും കവർച്ച ചെയ്ത‌ കേസിൽ മലപ്പുറം പനച്ചിപ്പാറ പാറയോലിക്കൽ സുരേഷിനെ ആണ് നീണ്ട പരിശ്രമത്തിനൊടുവിൽ പിറവം പൊലീസ് പിടികൂടിയത്.

## Article Content

പിറവം : പാഴൂര് വൻ മോഷണം നടത്തിയ പ്രതി പിടിയിൽ. പാഴൂർ മാമലകവലയിൽ വെള്ളൂക്കാട്ടിൽ ജോർജിന്റെ വീട്ടിൽ നിന്നും 18.5 പവനോളം സ്വർണവും ലാപ്ടോപ്പും കവർച്ച ചെയ്ത‌ കേസിൽ മലപ്പുറം പനച്ചിപ്പാറ പാറയോലിക്കൽ സുരേഷിനെ ആണ് നീണ്ട പരിശ്രമത്തിനൊടുവിൽ പിറവം പൊലീസ് പിടികൂടിയത്.

കേരളത്തിലെ വിവിധ ജില്ലകളിലായി നൂറോളം കേസിൽ സുരേഷ് പ്രതിയാണ്. കഴിഞ്ഞ 25നു രാത്രി കുടുംബാംഗങ്ങൾ ഡൽഹിക്കു പോയ സമയത്തായിരുന്നു മോഷണം.

തെളിവു നശിപ്പിക്കുന്നതിനു സിസിടിവി തകരാറിലാക്കി ഹാർഡ് ഡിസ്‌കും കൊണ്ടു പോയെങ്കിലും അന്വേഷണ സംഘത്തിനു ഇയാളുടെ വിരലടയാളം ലഭിച്ചിരുന്നു. തുടർന്നു മൊബൈൽ ഫോൺ സിഗ്നലുകൾ പിന്തുടർന്നു തമിഴ്നാട്ടിൽ പൊലീസ് സംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല.

ചൊവ്വ വൈകിട്ടു മലപ്പുറം പാണ്ടിക്കാട്ടു നിന്നാണ് പിടികൂടിയത്. മോഷണ കേസിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സുരേഷ് അടുത്തയിടെയാണു പുറത്തിറങ്ങിയത്. നേരത്തെ പിറവം നാമക്കുഴിയിൽ പള്ളിയിൽ നടന്ന മോഷണത്തിൽ പിടിക്കപ്പെട്ടിടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334133/did-you-think-you-wouldnt-be-caught-suspect-in-major-theft-in-piravam-arrested)