---
title: "ഭൂമിശാസ്ത്ര പരിഗണന നോക്കാതെ വിഭജനം ; പിറവം വില്ലേജ് ഓഫീസിൽ സിപിഐ എം പ്രതിഷേധം  "
english_title: "Division without considering geography; CPI(M) protests at Piravom village office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/334004/division-without-considering-geography-cpim-protests-at-piravom-village-office"
published_at: "2025-12-31T11:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954bbcc33cca_huiu.jpg"
keywords: []
---

# ഭൂമിശാസ്ത്ര പരിഗണന നോക്കാതെ വിഭജനം ; പിറവം വില്ലേജ് ഓഫീസിൽ സിപിഐ എം പ്രതിഷേധം  

> **Lead Summary:** പിറവം : നഗരസഭ അതിർത്തിയിലെ ബൂത്തുകളുടെ അശാസ്ത്രീയമായ പുനർനിർണയം മൂലമുണ്ടായ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പിറവം വില്ലേജ് ഓഫീസിൽ സമരം നടത്തി. അടുത്തയാഴ്ച ബിഎൽഒമാരുടെയും രാഷ്ട്രീയ പാർടികളുടെയും യോഗം വിളിക്കാമെന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു.

## Article Content

പിറവം : നഗരസഭ അതിർത്തിയിലെ ബൂത്തുകളുടെ അശാസ്ത്രീയമായ പുനർനിർണയം മൂലമുണ്ടായ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പിറവം വില്ലേജ് ഓഫീസിൽ സമരം നടത്തി. അടുത്തയാഴ്ച ബിഎൽഒമാരുടെയും രാഷ്ട്രീയ പാർടികളുടെയും യോഗം വിളിക്കാമെന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു.

നഗരസഭയിലുണ്ടായിരുന്ന 20 ബൂത്തും ജനസംഖ്യ അനുപാതികമായി വർധിപ്പിച്ച മൂന്ന് ബൂത്തുകളും ഉൾപ്പെടെ 23 ബൂത്താണ്‌ ഇപ്പോഴുള്ളത്. ഭൂമിശാസ്ത്ര പരിഗണന നോക്കാതെ വിഭജനം നടത്തിയതിനാൽ വോട്ടർമാർ കിലോമീറ്ററുകളോളം സഞ്ചരിച്ചുവേണം വോട്ടിങ് കേന്ദ്രത്തിൽ എത്താൻ. ഈ സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ലോക്കൽ സെക്രട്ടറി വി ആർ സോമൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ പി സലീം, ജേക്കബ് പോൾ, അജേഷ് മനോഹർ, എം എം ജോസഫ്, കെ ആർ ശശി, ഇ സി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/334004/division-without-considering-geography-cpim-protests-at-piravom-village-office)