---
title: "ബാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം തലയിടിച്ച് രക്തം വാർന്ന നിലയിൽ "
english_title: "Bar employee found dead; body bleeding from head injury."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333942/bar-employee-found-dead-body-bleeding-from-head-injury"
published_at: "2025-12-30T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953ffce14b49_1000443593.png"
keywords: []
---

# ബാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം തലയിടിച്ച് രക്തം വാർന്ന നിലയിൽ 

> **Lead Summary:** തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ബാർ ജീവനക്കാരനായ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാലിലെ ബാറിലെ ജീവനക്കാരനായ ആസാം സ്വദേശി ബിനോയ് ഡോളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ബാർ ജീവനക്കാരനായ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാലിലെ ബാറിലെ ജീവനക്കാരനായ ആസാം സ്വദേശി ബിനോയ് ഡോളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കെട്ടിടത്തിൻറെ മുകളിൽ നിന്ന് താഴെ വീണ് തലയിടിച്ച് രക്തം വാർന്ന് മരിച്ചതായാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഹിൽപാലസ് ബാറിലെ ജീവനക്കാരനായ ഇയാൾ ജോലി മതിയാക്കി നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നു.

ഇന്ന് മൂന്നു മണിയോടു കൂടിയാണ് സമീപത്തെ കടക്കാരൻ മൃതദേഹം കാണുന്നത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333942/bar-employee-found-dead-body-bleeding-from-head-injury)