---
title: "സെയ്ന്റ് മേരീസ് സൂബോറോ ചാപ്പലിൻ്റെ സുവർണ ജൂബിലിയാഘോഷങ്ങൾക്ക്  സമാപനം "
english_title: "Golden Jubilee celebrations of St. Mary's Subboro Chapel conclude"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333850/golden-jubilee-celebrations-of-st-marys-subboro-chapel-conclude"
published_at: "2025-12-30T13:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69538a1040100_skk.jpg"
keywords: []
---

# സെയ്ന്റ് മേരീസ് സൂബോറോ ചാപ്പലിൻ്റെ സുവർണ ജൂബിലിയാഘോഷങ്ങൾക്ക്  സമാപനം 

> **Lead Summary:** കോലഞ്ചേരി : വടവുകോട് സെയ്ന്റ് മേരീസ് സൂബോറോ ചാപ്പലിൻ്റെ സുവർണ ജൂബിലിയാഘോഷങ്ങൾ സമാപിച്ചു. 

## Article Content

കോലഞ്ചേരി : വടവുകോട് സെയ്ന്റ് മേരീസ് സൂബോറോ ചാപ്പലിൻ്റെ സുവർണ ജൂബിലിയാഘോഷങ്ങൾ സമാപിച്ചു. 

ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും , കാലംചെയ്‌ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നാമത്തിലുള്ള ഓഫീസ് മന്ദിരത്തിന്റെ കൂദാശയും , സൺഡേ സ്കൂൾ സ്‌മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവും ഇതോടൊപ്പോം നടത്തി.

ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു‌. വികാരി ഫാ. എബിൻ ഊമേലിൽ അധ്യക്ഷനായി. അസോസിയേഷൻ പ്രസിഡൻ്റ് മോൻസി വാവച്ചൻ, സെക്രട്ടറി സണ്ണി തൊഴിപ്പാടൻ, ട്രസ്റ്റി എം.ഒ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ബെന്നി എബ്രഹാം മുത്താരിൽ, ഫാ. ജോസ് മുത്താറിൽ തുടങ്ങിയവരെ ശ്രേഷ്‌ഠ ബാവ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333850/golden-jubilee-celebrations-of-st-marys-subboro-chapel-conclude)