---
title: " ഏഴക്കരനാട് തിരുബലി ശ്രീമഹാദേവ ക്ഷേത്ര തിരുവാതിര മഹോത്സവം ; ജനുവരി 1 മുതൽ 3 വരെ"
english_title: "Ezhakaranad Thirubali Sree Mahadeva Temple Thiruvathira Mahotsavam; January 1st to 3rd"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333848/ezhakaranad-thirubali-sree-mahadeva-temple-thiruvathira-mahotsavam-january-1st-to-3rd"
published_at: "2025-12-30T13:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695387e3d1d28_gyhu.jpg"
keywords: []
---

#  ഏഴക്കരനാട് തിരുബലി ശ്രീമഹാദേവ ക്ഷേത്ര തിരുവാതിര മഹോത്സവം ; ജനുവരി 1 മുതൽ 3 വരെ

> **Lead Summary:** പിറവം : ഏഴക്കരനാട് തിരുബലി ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 1 മുതൽ 3 വരെ നടക്കും. മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടാണ്. 

## Article Content

പിറവം : ഏഴക്കരനാട് തിരുബലി ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 1 മുതൽ 3 വരെ നടക്കും. മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടാണ്. 

ഒന്നാം തിയതി രാവിലെ 6 മണിക്ക് ഗണപതിഹോമം, പതിവ് പൂജകൾ, നാരായണീയ പാരായണം. വൈകീട്ട് 6 .30 ദീപാരാധന, 7 -ന് എട്ടങ്ങാടി നിവേദ്യം , 7.30 താലപ്പൊലി. തുടർന്ന് അന്നദാനം.

രണ്ടാം തിയതി രാവിലെ 6-ന് ഗണപതിഹോമം, 6.30 വിശേഷാൽ ദീപാരാധന, 7-ന് ഭക്തിഗാന സമർപ്പണം, 7.30 മെഗാ ഷോ, തുടർന്ന് തിരുവാതിരകളി. 

മൂന്നാം തിയതി രാവിലെ 6-ന് ഗണപതിഹോമം, വിശേഷാൽ ദീപാരാധന, 9 -ന് വിശേഷാൽ തന്ത്രി പൂജ, വലിയധാര, 25 കലശം, 108 കരിക്ക് അഭിഷേകം, ഉച്ചപൂജ, തുടർന്ന് സോപാന സംഗീതം .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333848/ezhakaranad-thirubali-sree-mahadeva-temple-thiruvathira-mahotsavam-january-1st-to-3rd)