---
title: "തിരുവാങ്കുളം  ബാലവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു"
english_title: "Christmas and New Year celebrations were organized under the auspices of Thiruvankulam Balavedi."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333841/christmas-and-new-year-celebrations-were-organized-under-the-auspices-of-thiruvankulam-balavedi"
published_at: "2025-12-30T13:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695382a24485d_rty.jpg"
keywords: []
---

# തിരുവാങ്കുളം  ബാലവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കൊച്ചി : തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

## Article Content

കൊച്ചി : തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

ഒലയിറ്റിക്കര പള്ളിവികാരിയും യൂത്ത് അസോസിയേഷൻ കോഡിനേറ്ററുമായ ഫാ. അലക്സാണ്ടർ പട്ടശ്ശേരിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് സെക്രട്ടറി ആർ. കൃഷ്‌ണാനന്ദ് അധ്യക്ഷനായി.സ്റ്റഡി സർക്കിൾ മുൻ പ്രസിഡൻ്റ് ജുലീറ്റാവർഗീസ്, മാതൃഭൂമി   ഗൃഹലക്ഷ്‌മിവേദി പ്രസിഡന്റ് അനിരുദ്ധ് ലൗജി, ഹന്ന എൽസ അനൂപ്, മഹാത്മാ കോഡിനേറ്റർ എം. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

വിദ്യാർഥികൾക്കായി കാരൾ ഗാനമത്സരം, ബൈബിൾ ക്വിസ് എന്നിവ സംഘടിപ്പിച്ചു. ക്വിസ്‌മത്സരത്തിന് ജുലീറ്റാവർഗീസും കരോൾഗാന മത്സരത്തിന് സൺഡേ സ്കൂ‌ൾ ഹെഡ്‌മാസ്റ്റർ ജോണിയും നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ താഴെപ്പറയുന്നവർ വിജയികളായി.

**കരോൾഗാനം**

ഒന്നാംസ്ഥാനം: ജൊഹാന എസ്. കൊറഹും സംഘവും

രണ്ടാംസ്ഥാനം: ശലോമി മിറിയം മൊൗലഹ സംഘവും

മൂന്നാംസ്ഥാനം: ഇസബെല്ലാബേസിലും സംഘവും

**ബൈബിൾ ക്വിസ്**

ഒന്നാംസ്ഥാനം: ഹന്ന എൽസ അനൂപ്,

രണ്ടാംസ്ഥാനം: ശലോമി മിറിയം സാമുവൽ,

മൂന്നാംസ്ഥാനം: ഇസബെല്ലാബേസിൽ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333841/christmas-and-new-year-celebrations-were-organized-under-the-auspices-of-thiruvankulam-balavedi)