---
title: "ആശുപത്രിക്കുമുന്നിൽ അമിതവേഗത്തിൽവന്ന സ്വകാര്യബസ് ക്രെയിനിലും മണ്ണുമാന്ത്രിയന്ത്രത്തിലും ഇടിച്ചു ; ഒരാളുടെ കാലൊടിഞ്ഞു  "
english_title: "A speeding private bus crashed into a crane and an earthmoving machine in front of a hospital; one person's leg was broken"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333817/a-speeding-private-bus-crashed-into-a-crane-and-an-earthmoving-machine-in-front-of-a-hospital-one-persons-leg-was-broken"
published_at: "2025-12-30T11:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695370958b389_VGTGYU.jpg"
keywords: []
---

# ആശുപത്രിക്കുമുന്നിൽ അമിതവേഗത്തിൽവന്ന സ്വകാര്യബസ് ക്രെയിനിലും മണ്ണുമാന്ത്രിയന്ത്രത്തിലും ഇടിച്ചു ; ഒരാളുടെ കാലൊടിഞ്ഞു  

> **Lead Summary:** നെടുമ്പാശേരി : മേയ്ക്കാട് കാരയ്ക്കാട്ടുകുന്ന് ആയുർവേദ ആശുപത്രിക്കുമുന്നിൽ അമിതവേഗത്തിൽവന്ന സ്വകാര്യബസ് ക്രെയിനിലും മണ്ണുമാന്ത്രിയന്ത്രത്തിലും ഇടിച്ചു. ബസിലെ യാത്രക്കാരനായ മേക്കാട് പൈനാടത്ത് വീട്ടിൽ എൽജോ യുടെ കാലൊടിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിൻചക്രങ്ങൾ ഊരിപ്പോയി, വാതിലും തകർന്നു.

## Article Content

നെടുമ്പാശേരി : മേയ്ക്കാട് കാരയ്ക്കാട്ടുകുന്ന് ആയുർവേദ ആശുപത്രിക്കുമുന്നിൽ അമിതവേഗത്തിൽവന്ന സ്വകാര്യബസ് ക്രെയിനിലും മണ്ണുമാന്ത്രിയന്ത്രത്തിലും ഇടിച്ചു. ബസിലെ യാത്രക്കാരനായ മേക്കാട് പൈനാടത്ത് വീട്ടിൽ എൽജോ യുടെ കാലൊടിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിൻചക്രങ്ങൾ ഊരിപ്പോയി, വാതിലും തകർന്നു.

തിങ്കൾ രാവിലെ 9.40നായിരുന്നു അപകടം. അങ്കമാലി–കണക്കൻകടവ് റൂട്ടിൽ സർവീസ് നടത്തുന്ന പുളിക്കൽ ബസാണ് അപകടത്തിൽപ്പെട്ടത്. മേയ്‌ക്കാടുനിന്ന് പാലിശേരി ഭാഗത്തേക്ക് പോയ ബസ് മേയ്‌ക്കാട് ഭാഗത്തേക്കുവന്ന ക്രെയിനിന്റെ മുൻവശത്തെ ടയറിൽ ഇടിച്ചാണ് നിയന്ത്രണംവിട്ടത്. ഇടിയുടെ ആഘാതത്തിൽ ക്രെയിൻ നീങ്ങിപ്പോയി. നിയന്ത്രണംവിട്ട ബസ് മണ്ണുമാന്തിയന്ത്രത്തിൽ ഇടിച്ചു.

ഇതോടെ ബസിന്റെ ടയർ ഊരിപ്പോയി. ടയറില്ലാതെ നിരങ്ങിനീങ്ങിയ ബസ് റോഡിൽ ചരിഞ്ഞാണ് നിന്നത്. ബസിൽ കുറച്ചുയാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്.പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽപ്പെട്ട ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽനിന്ന് നീക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333817/a-speeding-private-bus-crashed-into-a-crane-and-an-earthmoving-machine-in-front-of-a-hospital-one-persons-leg-was-broken)