---
title: "ഓണക്കൂറിൽ തെരഞ്ഞെടുപ്പ് ജനുവരി 12ന്‌ ; സ്ഥാനാർഥികൾ നാലു പേർ "
english_title: "Elections in Onakkur to be held on January 12; Four candidates"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333795/elections-in-onakkur-to-be-held-on-january-12-four-candidates"
published_at: "2025-12-30T11:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69536494a5061_vote.jpg"
keywords: []
---

# ഓണക്കൂറിൽ തെരഞ്ഞെടുപ്പ് ജനുവരി 12ന്‌ ; സ്ഥാനാർഥികൾ നാലു പേർ 

> **Lead Summary:** പിറവം : തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവച്ച പാമ്പാക്കുട പഞ്ചായത്ത്‌ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് ജനുവരി 12ന്‌ നടക്കും. നാലുപേരാണ് ജനവിധി തേടുന്നത്.

## Article Content

പിറവം : തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവച്ച പാമ്പാക്കുട പഞ്ചായത്ത്‌ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് ജനുവരി 12ന്‌ നടക്കും. നാലുപേരാണ് ജനവിധി തേടുന്നത്.

പത്രിക പിൻവലിക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി സി ബി രാജീവ്, യുഡിഎഫിലെ ജോസ് ടി പി തെളിയാമ്മേൽ, എൻഡിഎ സ്ഥാനാർഥി ശ്രീകാന്ത് എന്നിവരും സ്വതത്രസ്ഥാനാർഥി പൗലോസും (മൈനോച്ചൻ) മത്സരരംഗത്തുണ്ട്.

​ജില്ലയിൽതെരഞ്ഞെടുപ്പ് മാറ്റിവച്ച ഏക ഗ്രാമപഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന്‌ പുലർച്ചെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി സി എസ് ബാബു മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333795/elections-in-onakkur-to-be-held-on-january-12-four-candidates)