---
title: "കൊച്ചി ബ്രോഡ്‌വേയിൽ വൻതീപിടിത്തം ; പത്തോളം കടകൾക്ക്‌ തീപിടിച്ചു   "
english_title: "Massive fire breaks out on Kochi Broadway; around ten shops gutted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333782/massive-fire-breaks-out-on-kochi-broadway-around-ten-shops-gutted"
published_at: "2025-12-30T10:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69535ed81e532_fire.jpg"
keywords: []
---

# കൊച്ചി ബ്രോഡ്‌വേയിൽ വൻതീപിടിത്തം ; പത്തോളം കടകൾക്ക്‌ തീപിടിച്ചു   

> **Lead Summary:** കൊച്ചി : കൊച്ചി നഗരത്തിൽ ബ്രോഡ്‌വേയിൽ വൻതീപിടിത്തം. ശ്രീധർ തീയറ്ററിനുസമീപം ഗിഫ്റ്റ്‌ സാമഗ്രികളും കളിപ്പാട്ടങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്കാണ്‌ രാത്രി ഒന്നരയോടെ തീപിടിത്തമുണ്ടായത്‌.

## Article Content

കൊച്ചി : കൊച്ചി നഗരത്തിൽ ബ്രോഡ്‌വേയിൽ വൻതീപിടിത്തം. ശ്രീധർ തീയറ്ററിനുസമീപം ഗിഫ്റ്റ്‌ സാമഗ്രികളും കളിപ്പാട്ടങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്കാണ്‌ രാത്രി ഒന്നരയോടെ തീപിടിത്തമുണ്ടായത്‌.

അഗ്നി രക്ഷാസേനയുടെ ഒമ്പത്‌ യൂണിറ്റുകളെത്തി രണ്ടരയോടെ തീ നിയന്ത്രണവിധേയമാക്കി. പത്തോളം കടകൾക്ക്‌ തീപീടിച്ചതായാണ്‌ വിവരം.കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333782/massive-fire-breaks-out-on-kochi-broadway-around-ten-shops-gutted)