---
title: "പിറവത്ത് ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം , ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "Bike and Eicher lorry collide in Piravath; One dead, one seriously injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333776/bike-and-eicher-lorry-collide-in-piravath-one-dead-one-seriously-injured"
published_at: "2025-12-30T10:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69535b400ddb7_1000442731.jpg"
keywords: []
---

# പിറവത്ത് ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം , ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** പിറവം: പാഴൂർ അമ്പലപ്പടിയിൽ വാഹനാപകടം ഒരാൾ മരിച്ചു , ഒരാൾക്ക് ഗുരുതര പരിക്ക്.

## Article Content

പിറവം: പാഴൂർ അമ്പലപ്പടിയിൽ വാഹനാപകടം ഒരാൾ മരിച്ചു , ഒരാൾക്ക് ഗുരുതര പരിക്ക്.

മരിച്ചത് കാഞ്ഞിരപ്പിള്ളി സ്വദേശി ആൽവിൻ അലക്‌സ്‌ ജോർജ് (24) ആണ്.

ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) നെ പിറവം ജെഎംപി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്.

കാറിനെ മറികടന്ന് വന്ന ബൈക്ക് ഗ്ലാസ് കയറ്റി പിറവം ഭാഗത്തേക്ക് വന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആൽവിന് അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഈ സമയം ഇത് വഴി വന്ന നേവി ഉദ്യോഗസ്ഥൻ സിരീഷ് ആണ് പരുക്കേറ്റ അലക്‌സിനെ ജെ.എംപി ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകിയത്.നാട്ടുകാരും പിന്നീട് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മരണപ്പെട്ട ആൽവിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333776/bike-and-eicher-lorry-collide-in-piravath-one-dead-one-seriously-injured)