---
title: "കാറ്ററിങ്‌ സംഘത്തിന്റെ വാഹനം മറിഞ്ഞ്‌  ഒരാൾക്ക്‌ പരിക്ക്‌ "
english_title: "One injured after catering team's vehicle overturns"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333651/one-injured-after-catering-teams-vehicle-overturns"
published_at: "2025-12-29T14:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695240a279359_bhj.jpg"
keywords: []
---

# കാറ്ററിങ്‌ സംഘത്തിന്റെ വാഹനം മറിഞ്ഞ്‌  ഒരാൾക്ക്‌ പരിക്ക്‌ 

> **Lead Summary:** വൈപ്പിൻ : സംസ്ഥാനപാതയിൽ പള്ളത്താംകുളങ്ങര വടക്കേ വളവിൽ പെട്ടി ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ഡ്രൈവറോടൊപ്പം ഉണ്ടായിരുന്ന പറവൂർ ചിറ്റാറ്റുകര തുണ്ടിപറമ്പിൽ ബാബു-വിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

വൈപ്പിൻ : സംസ്ഥാനപാതയിൽ പള്ളത്താംകുളങ്ങര വടക്കേ വളവിൽ പെട്ടി ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ഡ്രൈവറോടൊപ്പം ഉണ്ടായിരുന്ന പറവൂർ ചിറ്റാറ്റുകര തുണ്ടിപറമ്പിൽ ബാബു-വിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായർ വൈകിട്ട്‌ അഞ്ചോടെയാണ് അപകടം. ഞാറക്കലിൽ കാറ്ററിങ്‌ സർവീസ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന പറവൂർ ചിറ്റാറ്റുകര ബെറ്റർ കാറ്ററിങ്ങിന്റെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പ്ലേറ്റുകളും മറ്റു പാത്രങ്ങളും പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333651/one-injured-after-catering-teams-vehicle-overturns)