---
title: "എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരനായ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ   "
english_title: "Congress worker, a cooperative bank employee, arrested with MDMA"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333645/congress-worker-a-cooperative-bank-employee-arrested-with-mdma"
published_at: "2025-12-29T14:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69523d240edd5_ghn.jpg"
keywords: []
---

# എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരനായ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ   

> **Lead Summary:** മൂവാറ്റുപുഴ : എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരനായ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകനെ എക്സൈസ് സംഘം പിടികൂടി.

## Article Content

മൂവാറ്റുപുഴ : എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരനായ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകനെ എക്സൈസ് സംഘം പിടികൂടി.

കോതമംഗലം മാതിരപ്പിള്ളി സഹകരണ ബാങ്കിന്റെ പുതുപ്പാടി ശാഖയിലെ കാഷ്യർ പുതുപ്പാടി പൂവത്തും മൂട്ടിൽ ബാവ പി ഇബ്രാഹിമിനെ(35)യാണ് കീച്ചേരിപടിയിൽനിന്ന് ശനി രാത്രി എട്ടരയോടെ മൂവാറ്റുപുഴ എക്സൈസ് സംഘം പിടികൂടിയത്.

യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ മുൻ പുതുപ്പാടി വാർഡ് സെക്രട്ടറിയുമാണ് ബാവ.2.8 ഗ്രാം എംഡിഎംഎയും 3000 രൂപയും മൊബൈൽ ഫോണും മൂന്ന് സിം കാർഡുകളും പിടിച്ചെടുത്തു. കഴിഞ്ഞ ജനുവരിയിൽ എംഡിഎംഎയുമായി പിടിയിലായ ഇയാൾ 45 ദിവസം ജയിലിൽ കിടന്നു.

ജാമ്യത്തിലിറങ്ങി വീണ്ടും എംഡിഎംഎ വിൽപ്പന നടത്തുമ്പോഴാണ് പിടിയിലായത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് സംഘം പ്രത്യേക പരിശോധന നടത്തുമ്പോഴാണ്ബാവ പിടിയിലായതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ പറഞ്ഞു. ​

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333645/congress-worker-a-cooperative-bank-employee-arrested-with-mdma)