---
title: "പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി നെവിൻ ജോർജിനെയും , വൈസ് പ്രസിഡന്റ്റായി ജിനി ജിജോയിനെയും തെരെഞ്ഞെടുത്തു "
english_title: "Nevin George was elected as the president of Pambakkud Block Panchayat and Gini Jijoy was elected as the vice president."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333620/nevin-george-was-elected-as-the-president-of-pambakkud-block-panchayat-and-gini-jijoy-was-elected-as-the-vice-president"
published_at: "2025-12-29T12:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952271aad28c_EDHHE.jpg"
keywords: []
---

# പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി നെവിൻ ജോർജിനെയും , വൈസ് പ്രസിഡന്റ്റായി ജിനി ജിജോയിനെയും തെരെഞ്ഞെടുത്തു 

> **Lead Summary:** പിറവം : യു.ഡി.എഫ് ഭൂരിപക്ഷമുള്ള പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറായി നെവിൻ ജോർജും, വൈസ് പ്രസിഡന്റ്റായി ജിനി ജിജോയിയും വിജയിച്ചു.

## Article Content

പിറവം : യു.ഡി.എഫ് ഭൂരിപക്ഷമുള്ള പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറായി നെവിൻ ജോർജും, വൈസ് പ്രസിഡന്റ്റായി ജിനി ജിജോയിയും വിജയിച്ചു.

ഇരുവരും കോൺഗ്രസ് അംഗങ്ങളാണ്. പ്രസിഡന്റ് സ്ഥാനത്തേക്കു നെവിൻ ജോർജിന്റെ പേര് ജിജോ.കെ.മാണി നിർദേശിച്ചു. ജെബോയ് മർക്കോസ് പിന്താങ്ങി. എൽഡിഎഫ് സ്‌ഥാനാർഥി സ്‌മിത എൽദോസിന്റെ പേര് ദീപ എബിയും നിർദേശിച്ചു. ജിൻസി സജി പിന്താങ്ങി. വോട്ടെടുപ്പിൽ നെവിൻ ജോർജിനു 11 വോട്ടും സ്‌മിത എൽദോസിനു 3 വോട്ടും ലഭിച്ചു.

14 അംഗ ഭരണസമിതിയിൽ യുഡിഎഫ്-11, എൽഡിഎഫ്-3 എന്നിങ്ങനെയാണു കക്ഷിനില. വൈസ്പ്രസിഡൻ്റ് സ്‌ഥാനത്തേക്കു ജിനി ജിജോയുടെ പേര് ജേക്കബ് ഫിലിപ് നിർദേശിച്ചു. സ്നോബി ജോർജ് പിന്താങ്ങി. എൽഡിഎഫ് സ്‌ഥാനാർഥി ദീപ എബിയുടെ പേര് ജിൻസി സജിയും നിർദേശിച്ചു. സ്മ‌ിത എൽദോസ് പിന്താങ്ങി. വോട്ടെടുപ്പിൽ ജിനി ജിജോയ്ക്കു 11 വോട്ടും ദീപ എബിയ്ക്കു 3 വോട്ടും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333620/nevin-george-was-elected-as-the-president-of-pambakkud-block-panchayat-and-gini-jijoy-was-elected-as-the-vice-president)