---
title: "ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം ; ആറുപേർക്ക് പരിക്ക്"
english_title: "Tempo Traveler loses control and overturns; six injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333604/tempo-traveler-loses-control-and-overturns-six-injured"
published_at: "2025-12-29T11:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695217c3d310c_ssg.jpg"
keywords: []
---

# ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം ; ആറുപേർക്ക് പരിക്ക്

> **Lead Summary:** കൂത്താട്ടുകുളം : എംസി റോഡിൽ ഉപ്പുകണ്ടത്ത് ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

## Article Content

കൂത്താട്ടുകുളം : എംസി റോഡിൽ ഉപ്പുകണ്ടത്ത് ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

കണ്ണോത്ത് കൂരാപ്പിള്ളിൽ റോഷൻ ജോസഫ് (27), പുളിമലയിൽ രഞ്ജിത് (52), ശാന്തി ജോസഫ് (58), അക്ഷയ (28), റിച്ച രഞ്ജിത് (18), വത്സല (62) എന്നിവർക്കാണ് പരിക്കേറ്റത്. കോഴിക്കോട് കോടഞ്ചേരിയിൽനിന്ന്‌ വാഗമണ്ണിന് വിനോദയാത്ര പോയ 12 പേരാണ്‌ വാഹനത്തിലുണ്ടായിരുന്നത്‌. ഞായർ പുലർച്ചെ 5.30നാണ് അപകടം.

പരിക്കേറ്റ യാത്രക്കാരെ നാട്ടുകാരും കൂത്താട്ടുകുളം അഗ്നിരക്ഷാസേനയും ചേർന്ന് ആശുപത്രിയിൽ എത്തിച്ച്‌ ചികിത്സ നൽകി.വാഹനം പിന്നീട് ക്രെയിനിന്റെ സഹായത്തോടെ ഉയർത്തിമാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333604/tempo-traveler-loses-control-and-overturns-six-injured)