---
title: "അനധികൃത സ്‌ഫോടകവസ്‌തുക്കൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ "
english_title: "Illegal explosives seized; two arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333590/illegal-explosives-seized-two-arrested"
published_at: "2025-12-29T10:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69520e86db19e_dfgygy.jpg"
keywords: []
---

# അനധികൃത സ്‌ഫോടകവസ്‌തുക്കൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ 

> **Lead Summary:** പെരുമ്പാവൂർ : രായമംഗലം ആട്ടുപടി കോട്ടമലയിൽ അനധികൃതമായി പാറ പൊട്ടിക്കാൻ കൊണ്ടുവന്ന ജലാറ്റിൻ സ്റ്റിക്കുകളും കോയിൽ ഡിറ്റനേറ്റർ വയറുകളും പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

## Article Content

പെരുമ്പാവൂർ : രായമംഗലം ആട്ടുപടി കോട്ടമലയിൽ അനധികൃതമായി പാറ പൊട്ടിക്കാൻ കൊണ്ടുവന്ന ജലാറ്റിൻ സ്റ്റിക്കുകളും കോയിൽ ഡിറ്റനേറ്റർ വയറുകളും പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

സ്‌ഫോടകവസ്‌തുക്കൾ എത്തിച്ച പട്ടിമറ്റം കുമ്മാട്ട് പുത്തൻപുരയിൽ കെ എച്ച് അജാസ് (33), മണ്ണുമാന്തിയന്ത്രം ഓപ്പറേറ്റർ തലക്കോട് മംഗലംകുന്നേൽ അജി മാത്യു (50) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടമലയിൽ പശനിർമാണ കമ്പനിക്കുവേണ്ടി നിലം നിരപ്പാക്കാൻ മണ്ണെടുക്കുന്ന സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയനുസരിച്ച് കുറുപ്പംപടി പൊലീസ് നടത്തിയ പരിശോധനയിലാണ് 60 ജലാറ്റിൻ സ്റ്റിക്കുകളും മൂന്ന്‌ കോയിൽ ഡിറ്റനേറ്റർ വയറുകളും കണ്ടെത്തിയത്.

പാറപൊട്ടിക്കാൻ അനുമതിയില്ലാത്ത സ്ഥലത്ത് സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം. കൂടുതൽ പേർ പ്രതികളാകും. അജാസിന്റെ ബന്ധുക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333590/illegal-explosives-seized-two-arrested)