---
title: "ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു"
english_title: "Fire breaks out in Tatanagar-Ernakulam Express; one dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333565/fire-breaks-out-in-tatanagar-ernakulam-express-one-dead"
published_at: "2025-12-29T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6951f2cd629ba_1000441753.png"
keywords: []
---

# ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു

> **Lead Summary:** വിശാഖപട്ടണം : ടാറ്റനഗർ-എറണാകുളം എക്‌സ്പ്രസിലുണ്ടായ തീപിടിത്തിൽ ഒരാൾ മരിച്ചു.

## Article Content

വിശാഖപട്ടണം : ടാറ്റനഗർ-എറണാകുളം എക്‌സ്പ്രസിലുണ്ടായ തീപിടിത്തിൽ ഒരാൾ മരിച്ചു.

ആന്ധ്രയിൽവെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ട്രെയിനിൻ്റെ രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചു.

തിങ്കളാഴ്‌ച പുലർച്ചെ യെലമാൻചില്ലി റെയിൽവേ സ്റ്റേഷന് സമീപം അനകാപള്ളിയിൽ വെച്ചാണ് 18189 ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന് തീപിച്ചത്. ബി. 1, എം.1 കോച്ചുകളാണ് കത്തിനശിച്ചത്. ബി.1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോച്ചിലുള്ളവരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ രണ്ട് കോച്ചുകൾ ഒഴിവാക്കി ട്രെയിൻ യാത്ര തുടരുകയാണ്.

ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചതെന്നാണ് വിവരം. രണ്ട് ഫോറൻസിക് ടീമുകൾ തീപിടിത്തമുണ്ടായ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. എന്തുകൊണ്ടാണ് തീപിടിത്തമുണ്ടായതെന്ന് പരിശോധനകൾക്ക് ശേഷം മാത്രമേ പറയാനാവുവെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആന്ധ്ര ആരോഗ്യമന്ത്രിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333565/fire-breaks-out-in-tatanagar-ernakulam-express-one-dead)