---
title: "ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; രണ്ടു പേർക്ക് ദാരുണാന്ത്യം"
english_title: "Two-wheeler collision leads to tragic death of two people."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333534/two-wheeler-collision-leads-to-tragic-death-of-two-people"
published_at: "2025-12-28T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695155d9cac2d_1000405407.png"
keywords: []
---

# ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; രണ്ടു പേർക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

തിരുവന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം കടയ്ക്കാവൂർ വക്കം റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. രണ്ടു ഇരുചക്രവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവർ തെറിച്ചുവീണു.

രണ്ടു ഇരുചക്രവാഹനങ്ങളിലുമായി നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333534/two-wheeler-collision-leads-to-tragic-death-of-two-people)