---
title: "മണീടിൽ ഷിജി ബിജു പ്രസിഡന്റ് ; മോൻസി വർഗീസ് വൈസ് പ്രസിഡന്റ് "
english_title: "Shiji Biju is the president of Maniidil; Monsi Varghese is the vice president."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333411/shiji-biju-is-the-president-of-maniidil-monsi-varghese-is-the-vice-president"
published_at: "2025-12-27T19:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fe05ebde10_1000440380.jpg"
keywords: []
---

# മണീടിൽ ഷിജി ബിജു പ്രസിഡന്റ് ; മോൻസി വർഗീസ് വൈസ് പ്രസിഡന്റ് 

> **Lead Summary:** പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്സിലെ ഷിജി ബിജു പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

## Article Content

പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്സിലെ ഷിജി ബിജു പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.

രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഷിജി ബിജുവും, എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി വി.എസ്. സലീനകുമാരി എന്നിവർ മത്സരിച്ചു. ഷിജി ബിജുവിന് 12 വോട്ടും, സലീനകുമാരിക്ക് 2 വോട്ടും ലഭിച്ചു. 

മണീട് പഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നാണ് ഷിജി വിജയിച്ചത്. വൈസ് പ്രസിഡന്റായി മോൻസി വർഗീസിനെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടായില്ല. വാർഡ് 12 -ൽ നിന്നാണീ മോൻസി വിജയിച്ചത്. മണീടിലെ 14 വാർഡുകളിൽ യു.ഡി.എഫ്. 12 എണ്ണത്തിൽ വിജയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333411/shiji-biju-is-the-president-of-maniidil-monsi-varghese-is-the-vice-president)