---
title: "പിറവത്ത് ക്രിസ്മസ് രാത്രിയിൽ വൻ മോഷണം ; ക്ഷേത്രങ്ങളിലും വീടുകളിലും കവർച്ച , പ്രതി പിടിയിൽ"
english_title: "Massive theft on Christmas night in Piravam; Robbery in temples and houses, suspect arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333393/massive-theft-on-christmas-night-in-piravam-robbery-in-temples-and-houses-suspect-arrested"
published_at: "2025-12-27T17:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fc431e982b_1000440276.jpg"
keywords: []
---

# പിറവത്ത് ക്രിസ്മസ് രാത്രിയിൽ വൻ മോഷണം ; ക്ഷേത്രങ്ങളിലും വീടുകളിലും കവർച്ച , പ്രതി പിടിയിൽ

> **Lead Summary:** പിറവം : പിറവത്ത് ക്രിസ്‌മസ് രാത്രിയിൽ ടൗണിലെ പിഷാരു കോവിൽ ദേവീ ക്ഷേത്രത്തിലും, പാഴൂർ മാമലക്കവലയിലുള്ള വീട്ടിലും, മുളക്കുളം ഊഴത്തുമലയിലെ വീട്ടിലും കവർച്ച.

## Article Content

പിറവം : പിറവത്ത് ക്രിസ്‌മസ് രാത്രിയിൽ ടൗണിലെ പിഷാരു കോവിൽ ദേവീ ക്ഷേത്രത്തിലും, പാഴൂർ മാമലക്കവലയിലുള്ള വീട്ടിലും, മുളക്കുളം ഊഴത്തുമലയിലെ വീട്ടിലും കവർച്ച.

ക്ഷേത്രത്തിൽ നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന പ്രതിയെ പോലീസ് കയ്യോടെ ഇന്നലെ പിടികൂടി. നിരവധി മോഷണക്കേസുകളിലും, ക്രിമിനൽ കേസുകളിലും പ്രതിയായ പോഴിമല കോളനിയിൽ താമസിക്കുന്ന ജിതീഷ് (22)ആണ് അറസ്റ്റിലായത്.

പിറവം മുളക്കുളം ഊഴത്തമല മഹാദേവ ക്ഷേത്രത്തിലും മോഷണം നടന്നു. ഇവിടെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നിരുന്നു. ക്ഷേത്രത്തിലെ രണ്ട് താഴികക്കുടങ്ങളും കവർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് പാഴൂർ മാമ്മലക്കവലയ്ക്കടുത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ലാപ് ടോപ്പടക്കമുള്ള സാാധനങ്ങളും കവർന്നിരിക്കുന്നത്.

കിടപ്പ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ട് പവനിലേറെ സ്വർണാഭരണങ്ങൾ കവർന്നതായാണ് ആദ്യവിവരം. വെള്ളൂക്കാട്ടിൽ ജോർജിൻ്റെ വീട്ടിലാണ് കവർച്ച നടന്നത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. ഇന്നലെ കുടുംബാഗങ്ങൾ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.

കഴിഞ്ഞ ദിവസം മുളക്കുളം ഊഴത്തുമലയിൽ വീട്ടിൽ മോഷണം നടന്നിരുന്നു. പിറവം പിഷാരുകോവിൽ ദേവീ ക്ഷേത്രത്തിൽ കവർച്ച നടന്നത് വ്യാഴാഴ്ച രാത്രി എട്ടിനും ഒമ്പതിനുമിടയിലാണ് ക്ഷേത്രത്തിലെ സിസി ടിവി ക്യാമറയിൽ മോഷ്ട‌ാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. തുടർന്നാണ് ജിതീഷിനെ പിറവം ടൗണിൽ നിന്നും പിടികൂടിയത്. ക്ഷേത്ര മതിൽക്കകത്തെ ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. താഴ് തകർത്താണ് ഭണ്ഡാരം തുറന്നത്. രണ്ട് ഭണ്ഡാരങ്ങൾ തുറക്കാനുള്ള ശ്രമം വിജയിച്ചില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333393/massive-theft-on-christmas-night-in-piravam-robbery-in-temples-and-houses-suspect-arrested)